
തൃശൂര്‍•തൃശൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ കാണാനില്ലെന്ന് പരാതി. മേയ് 17 ാം തീയതി മുതലാണ് 21 കാരിയായ നിജിതയെ കാണാതായത്. കാണാതാകുന്ന വെകീട്ട് 5:30ന് നെറ്റ് കോളിൽവിളിച്ചു ഞാൻ പോകുകയാണെന്ന് എന്നു മാതാപിതാക്കളോടു പറഞ്ഞതായി വിനീത വിജയന് എന്ന യുവതി ഫേസ്ബുക്കിലിട്ട പോസ്റ്റില്‍ പറയുന്നു.
തിരിച്ചു വരാൻ പറഞ്ഞപ്പോൾ തിരിച്ചുവരാനാവില്ലെന്നും വളരെ അകലെയാണന്നും ഒരു ട്രാപ്പിൽപ്പെട്ടു എന്നും പെണ്‍കുട്ടി പറഞ്ഞതായും ഇവര്‍ പറയുന്നു. അതോടെ ഫോണ്‍ ഓഫാകുകയായിരുന്നു.
അവസാന കോളിൽ ടവർ ലൊക്കേഷൻ കരുനാഗപ്പള്ളി, വവ്വാക്കാവായതിനാൽ പോലീസും ബന്ധുക്കളും അവിടെത്തി തിരഞ്ഞെങ്കിലും ഒരറിവും കിട്ടിയില്ല. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ, 8547896770 എന്ന അറിയിക്കണമെന്നും വിനീത അഭ്യര്‍ത്ഥിക്കുന്നു.
വിനീതയുടെ കുറിപ്പിന്റെ പൂര്‍ണരൂപം
ഈ ചിത്രത്തിൽ കാണുന്ന പെൺകുട്ടി നിജിത, എന്റെ അടുത്ത സുഹൃത്തിന്റെ സഹോദരീ പുത്രിയാണ്.21 വയസ്സുണ്ട്. തൃശ്ശൂർ സ്വദേശിനി.17-5-18 രാവിലെ വീട്ടിൽ നിന്ന് കാണാതായി. വെകീട്ട് 5:30ന് നെറ്റ് കോളിൽവിളിച്ചു ഞാൻ പോവുന്നുഎന്നു മാതാപിതാക്കളോടു പറഞ്ഞു . തിരിച്ചു വരാൻ പറഞ്ഞപ്പോൾ തിരിച്ചുവരാനാവില്ലെന്നും ഞാൻ വളരെ അകലെയാണന്നും ഒരു ട്രാപ്പിൽപ്പെട്ടു എന്നും പറഞ്ഞു. അതോടെ ഫോൺ ഓഫായി .അവസാന കോളിൽ ടവർ ലൊക്കേഷൻ കരുനാഗപ്പള്ളി, വവ്വാക്കാവായതിനാൽ പോലീസും ബന്ധുക്കളും അവിടെത്തി തിരഞ്ഞെങ്കിലും ഒരറിവും കിട്ടിയില്ല. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ, അറിയിക്കുക
mob: 8547896770
Post Your Comments