Latest NewsIndia

സത്യപ്രതിജ്‌ഞ ആരംഭിച്ചു ,കർണ്ണാടകയിൽ പ്രവചിക്കാനാകാത്ത രാഷ്ട്രീയ നീക്കം : ആത്മവിശ്വാസത്തോടെ ബിജെപി ക്യാമ്പ്

ബംഗളൂരു: കര്‍ണാടക നിയമസഭ വിധാന്‍ സൗധയില്‍ എം.എല്‍.എമാരു​െട സത്യപ്രതിജ്​ഞാ ചടങ്ങുകള്‍ക്ക്​ തുടക്കമായി. അംഗങ്ങള്‍ വന്ദേമാതരം ചൊല്ലി സഭാ നടപടികള്‍ ആരംഭിച്ചു. മുഖ്യമന്ത്രി ബി.എസ്​ യെദിയൂരപ്പയാണ്​ ആദ്യം സത്യപ്രതിജ്​ഞ ചെയ്​തത്​. പിറകെ, കോണ്‍ഗ്രസ്​ നേതാവ്​ സിദ്ധരാമയ്യയും സത്യപ്രതിജ്​ഞ ചെയ്​തു. മറ്റ്​ അംഗങ്ങളുടെ സത്യപ്രതിജ്​ഞ തുടരുന്നു. കൃത്യസമയം തന്നെ എല്ലാ എംഎല്‍എമാരുടെ സഭയിലെത്തി. ബിജെപിയും കോണ്‍ഗ്രസും ജെഡിയുവും നിയസഭയിലേക്ക് വരുന്നതിന് മുമ്ബ് എംഎല്‍എമാരുടെ പ്രത്യേക യോഗം ചേര്‍ന്നിരുന്നു. ഇതിന് ശേഷമാണ് വിധാന്‍ സൗധയിലേക്ക് എത്തിയത്.

സത്യപ്രതിജ്ഞ ചെയ്യാത്ത എംഎല്‍എമാര്‍ക്ക് വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. അതുകൊണ്ടുതന്നെ പ്രതിപക്ഷ എംഎല്‍എമാരെ സഭയില്‍ എത്തിക്കാതിരിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.സമാധാനപരമായി വിശ്വാസവോട്ട്​ നടത്താന്‍ കര്‍ണാടക നിയമ സഭ വിധാന്‍ സൗധയില്‍ 200 ഒാളം സുരക്ഷാ ഉദ്യോഗസ്​ഥരെ നിയോഗിച്ചിട്ടുണ്ട്​. പ്രൊടെം സ്​പീക്കര്‍ കെ.ജി ബൊപ്പയ്യ സഭാധ്യക്ഷ സ്​ഥാനത്തിരുന്ന്​ നടപടികള്‍ നിയന്ത്രിച്ചു. സിദ്ധരാമയ്യ, രാമലിംഗ റെഡ്​ഢി തുടങ്ങി കോണ്‍ഗ്രസ്​ എം.എല്‍.എമാരും ബി.ജെ.പി എം.എല്‍.എമാരും വിധാന്‍ സൗധയില്‍ ഹാജരായിട്ടുണ്ട്​. നിയമസഭക്ക്​ മുന്നില്‍ ശക്​തമായ പൊലീസ്​ കാവലുണ്ട്​.

അതെ സമയം പ്രോടേം സ്‌പീക്കറെ മാറ്റാനാവില്ലെന്ന് സുപ്രീം കോടതി നിലപാടെടുത്തു. എന്നാല്‍ നടപടികള്‍ വീഡിയോയില്‍ പകര്‍ത്തണമെന്നതടക്കമുള്ള കോണ്‍ഗ്രസ്-ജെഡിഎസ് പക്ഷത്തിന്റെ ആവശ്യങ്ങള്‍ സുപ്രീം കോടതി അംഗീകരിച്ചു. ഇതോടെ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി കപില്‍ സിബലും മനു അഭിഷേക് സിങ്‍വിയും പിന്‍വലിക്കുകയായിരുന്നു. സഭയിലെ ഏറ്റവും മുതിര്‍ന്ന അംഗത്തെ തന്നെ പ്രോടേം സ്‌പീക്കറായി നിയമിക്കണമെന്ന് കപില്‍ സിബല്‍ വാദിച്ചുവെങ്കിലും അങ്ങനെ അല്ലാത്ത ചരിത്രവും ഉണ്ടല്ലോയെന്ന് ജസ്റ്റിസ് എ.കെ സിക്രി ചൂണ്ടിക്കാട്ടി. മുതിര്‍ന്ന അംഗമെന്നത് കീഴ്‍വഴക്കമാണ്. നിയമമല്ല.

മുതിര്‍ന്ന അംഗത്തെ തന്നെ പരിഗണിക്കണമെന്നില്ലെന്ന് കോടതി നിലപാടെടുത്തതോടെ ബൊപ്പയ്യയുടെ പൂര്‍വ്വകാല ഇടപെടലുകള്‍ കപില്‍ സിബലും മനു അഭിഷേക് സിങ്‍വിയും ചൂണ്ടിക്കാട്ടി. മുതിര്‍ന്ന അംഗം എന്നു പറയുന്നത് പ്രായത്തില്‍ മുതിര്‍ന്നയാള്‍ എന്നല്ലെന്നും മറിച്ച് സഭയിലെ അയാളുടെ പരിചയം മുന്‍നിര്‍ത്തിയാകണമെന്നും സിങ്‍വി വാദിച്ചു. തുടര്‍ന്ന് ബൊപ്പയ്യയുടെ കളങ്കിത പ്രതിച്ഛായ ഉയര്‍ത്തിയാണ് വാദങ്ങള്‍ നിരത്തിയത്. ഇതോടെ ഒരാളുടെ സത്യസന്ധതയും വിശ്വാസ്യതയും ചോദ്യം ചെയ്യുമ്പോള്‍ അയാളുടെ ഭാഗം കൂടി കേള്‍ക്കാതെ വിധി പറയാന്‍ പറ്റില്ലെന്ന് സുപ്രീം കോടതി നിലപാടെടുത്തു.

ബൊപ്പയ്യക്ക് നോട്ടീസ് അയച്ച് അദ്ദേഹത്തിന്റെ ഭാഗം കേള്‍ക്കണം. അങ്ങനെയങ്കില്‍ വിശ്വാസ വോട്ടെടുപ്പ് മാറ്റി വെയ്‌ക്കേണ്ടി വരുമെന്ന് സുപ്രീം കോടതി അറിയിച്ചു. ബൊപ്പയ്യയുടെ ഭാഗം കേള്‍ക്കാതെ അദ്ദേഹത്തിനെതിരെ വിധി പറയാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്ന് ജഡ്ജിമാര്‍ ഉറച്ച നിലപാടെടുത്തതോടെ നടപടികള്‍ വീഡിയോയില്‍ റെക്കോര്‍ഡ് ചെയ്യണമെന്നതടക്കമുള്ള മറ്റ് ആവശ്യങ്ങളിലേക്ക് അഭിഭാഷകര്‍ കടക്കുകയായിരുന്നു. വിശ്വാസ വോട്ടെടുപ്പും സത്യപ്രതിജ്ഞയും അല്ലാതെ മറ്റ് ഒരു നടപടിയും ഇന്ന് സഭയില്‍ നടത്തരുതെന്നും ഉത്തരവ് നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button