KeralaIndia

മറുകണ്ടം ചാടുന്ന ജനപ്രതിനിധികളുടെ കാല്‍ തല്ലിയൊടിക്കുമ്പോഴാണ്‌ ശരിക്കും ഒരാള്‍ കന്നടികന്‍ ആകുക; പ്രതികരണവുമായി ജോയ് മാത്യു

കൊച്ചി: കര്‍ണാടകയില്‍ ഇന്ന് നടന്ന രാഷ്ട്രീയ സംഭവവികാസങ്ങളിൽ പ്രതികരണവുമായി നടൻ ജോയ് മാത്യു. റിസോട്ടുകളിലേക്ക്‌ നാടുകടത്തപ്പെട്ടവരോ ഒളിച്ചോടിയവരോ അധികാരത്തിന്റെ എച്ചിലിലകള്‍ക്കായി ഏത്‌ സമയവും കൂറുമാറാമെന്ന് അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയായിരുന്നു ജോയ് മാത്യുവിന്റെ പ്രതികരണം. പണം കൊണ്ടും പദവി കൊണ്ടും അധികാരത്തിനു വേണ്ടി എന്തും ചെയ്യാമെന്ന ബിജെപിയുടെ ധാര്‍ഷ്ട്യത്തിനേറ്റ പ്രഹരമാണ് കര്‍ണ്ണാടകയെ മുന്‍ നിര്‍ത്തിയുള്ള സുപ്രിം കോടതിയുടെ വിധിയെന്നും ജോയ് മാത്യു പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

സ്വേച്ഛാധിപത്യത്തിന്റെ പ്രകടിതരൂപമാണു ജനാധിപത്യ ധ്വംസനം- ഭരണഘടനയോടുള്ള ധിക്കാരത്തിന്റെ സ്വരം തന്നെയാണത്‌-പണം കൊണ്ടും പദവി കൊണ്ടും അധികാരത്തിനു വേണ്ടി എന്തും ചെയ്യാമെന്ന ബി ജെ പി യുടെ ധാർഷ്ട്യത്തിനേറ്റ പ്രഹരമാണു കർണ്ണാടകയെ മുൻ നിർത്തിയുള്ള സുപ്രീം കോടതിയുടെ വിധി-
എന്നാൽ ഇനിയാണു വോട്ടർമാരുടെ ഊഴം- റിസോട്ടുകളിലേക്ക്‌ നാടുകടത്തപ്പെട്ടവരോ ഒളിച്ചോടിയവരോ അധികാരത്തിന്റെ
എച്ചിലിലകൾക്കായി ഏത്‌ സമയവും
കൂറുമാറാം- അങ്ങിനെ സുപ്രീം കോടതിയാൽ ഇപ്പോൾ സംരക്ഷിക്കപ്പെട്ട. ജനാധിപത്യമൂല്യത്തെ വെല്ലുവിളിച്ച്‌
മറുകണ്ടം ചാടുന്ന ജനപ്രതിനിധികളുടെ കാൽ തല്ലിയൊടിക്കുബോഴാണു ശരിക്കും ഒരാൾ കന്നടികൻ ആകുക-

shortlink

Related Articles

Post Your Comments

Related Articles


Back to top button