അഹമ്മദാബാദിലെ ഹാവ്‌മോര്‍ ഐസ്‌ക്രീം കമ്പനി ഐസ്‌ക്രീം നുണയാന്‍ ചീഫ് ടേസ്റ്റിങ്ങ് ഓഫീസറെ നിയമിക്കുന്നു. ജോലി എന്താണെന്നല്ലേ. വിവിധ തരം ഐസ്‌ക്രീമുകള്‍ നുണഞ്ഞ് അവയെ പറ്റി അഭിപ്രായം പറയുക. പുതു രുചികള്‍ നിര്‍ദ്ദേശിക്കുക. ഏത് രുചിയാണ് ഹിറ്റാവുകയെന്നതിനെ പറ്റി കമ്പനിക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുക. തനത് രുചികൾ കണ്ടുപിടിക്കുക. 2018 ജൂണ്‍ 15 മുതല്‍ 17 വരെ വെറും മൂന്ന് ദിവസം മാത്രമാണ് ജോലി ചെയ്യേണ്ടത്. വിമാന ടിക്കറ്റ്, താമസ സൗകര്യം അടക്കമുള്ള ചിലവുകൾ കമ്പനി തന്നെയാണ് വഹിക്കുന്നത്.
Read Also: റമദാന്‌റെ പേരില്‍ ഷാര്‍ജയില്‍ വ്യാജ ഡിസ്‌കൗണ്ട് വില്‍പനയെന്ന് റിപ്പോര്‍ട്ടുകള്‍
പിന്നീട് പ്രത്യേക ബ്രാന്‍ഡ് പദ്ധതികളോ ക്യാംപയിനുകളോ സംഘടിപ്പിക്കുമ്പോള്‍ കമ്പനി വീണ്ടും വിളിക്കും. എന്തെങ്കിലും ജോലിയുള്ളവര്‍ക്ക് പോലും അത് കളയാതെ ചെയ്യാവുന്ന ഒരു ജോലിയാണിത്. ചീഫ് ടേസ്റ്റിങ്ങ് ഓഫീസറാകാന്‍ നിങ്ങളുടെ യോഗ്യതകള്‍ വിവരിക്കുന്ന രണ്ട് മിനിട്ട് ദൈര്‍ഘ്യമുള്ള ഒരു വീഡിയോ തയ്യാറാക്കുക. നിങ്ങളെ വ്യത്യസ്തനാക്കുന്ന കാര്യങ്ങളും നിങ്ങള്‍ക്ക് ഐസ്‌ക്രീമിനോടുള്ള ഇഷ്ടവും ഐസ്ക്രീമുകൾ നിങ്ങളുടെ സര്‍ഗ്ഗാത്മകത ഉപയോഗിച്ച് തയ്യാറാക്കുന്ന രീതിയും വിവരിക്കണം. തുടർന്ന് https://havmor.com/thecoolestsummerjob/apply എന്ന സൈറ്റിലെത്തി വീഡിയോ അപ് ലോഡ് ചെയ്ത് സമര്‍പ്പിക്കണം. കമ്പനിയുടെ ഇ – മെയില്‍ വന്ന ശേഷം വീഡീയോ സമൂഹമാധ്യമങ്ങളില്‍ പങ്കു വച്ച് നിങ്ങളുടെ സുഹൃത്തുക്കളുടെയും പരിചയക്കാരുടെയും ശുപാര്‍ശകള്‍ ക്ഷണിക്കാം.
Post Your Comments