ബംഗളൂരു: കര്‍ണാടകത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന അവകാശവദവുമായി കോണ്‍ഗ്രസ്. കര്‍ണാടകത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് കോണ്‍ഗ്രസ്സ് നേതാവ് ഗുലാം നബി ആസാദ് വ്യക്തമാക്കി. അതേസമയം ഇന്ന് കര്‍ണാടകയില്‍ നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിക്കുമെന്ന് മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ പറഞ്ഞിരുന്നു. പ്രതീക്ഷിച്ചതില്‍ അധികം എംഎല്‍എമാരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നും ബംഗളൂരുവിലെ ഹോട്ടലില്‍ നടന്ന നിയമസഭാ കക്ഷി യോഗത്തിന് എത്തിയപ്പോള്‍ യെദിയൂരപ്പ പറഞ്ഞു.
പ്രതീക്ഷിച്ചതിലും അധികം എംഎല്‍എമാര്‍ ഒപ്പമുണ്ട്. കോണ്‍ഗ്രസിന്റെയും ജെഡിഎസിന്റെയും എംഎല്‍എമാര്‍ പിന്തുണയ്ക്കാതെ ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കില്ല. ഇവര്‍ തന്നെയാണ് തങ്ങള്‍ക്കൊപ്പമുള്ളത്. വിശ്വാസ വോട്ടെടുപ്പ് തങ്ങള്‍ക്ക് അനുകൂലമായിരിക്കുമെന്ന് 101 ശതമാനം ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കര്‍ണാടകയില്‍ യെദ്യൂരപ്പ സര്‍ക്കാരിന്റെ വിശ്വാസവോട്ടെടുപ്പ് ഇന്ന് നാലുമണിക്കാണ്. ആദ്യം എംഎല്‍എമാരുടെ സത്യപ്രതിജ്ഞ നടക്കും. അതിനു ശേഷം നാലുമണിയോടെയാണ് വിശ്വാസവോട്ടെടുപ്പ് നടക്കുക. നിയമസഭയില്‍ വിശ്വാസവോട്ട് നേടാന്‍ ബി.എസ്. യെദിയൂരപ്പയ്ക്കു വേണ്ടതു 111 എംഎല്‍എമാരുടെ പിന്തുണയാണ്. ബിജെപിക്കു 104 പേരേ ഉള്ളൂ. പ്രാദേശിക പാര്‍ട്ടിയായ കെപിജെപിയുടെ ഒരാളും ഒരു സ്വതന്ത്രനുമാണു മുഖ്യ സഖ്യങ്ങള്‍ക്കു പുറത്തുള്ളത്. കെപിജെപി അംഗം ഇരുപക്ഷത്തിനും മാറിമാറി പിന്തുണ പ്രഖ്യാപിച്ചിരുന്നു. 224 അംഗ കര്‍ണാടക നിയമസഭയില്‍ 222 സീറ്റിലാണു തെരഞ്ഞെടുപ്പു നടന്നത്.
Post Your Comments