സ്‌പോര്‍ട്സ് സ്റ്റേഡിയത്തിലുണ്ടായ സ്ഫോടനങ്ങളില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാന്‍ സ്‌പോര്‍ട്സ് സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് മല്‍സരം കാണാനെത്തിയവരാണ് കൊല്ലപ്പെട്ടത്. അമ്പതിലധികം പേര്‍ക്കു പരുക്കേറ്റു. പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന നാന്‍ഗര്‍ഹാറില്‍ കഴിഞ്ഞ ആഴ്ച നടന്ന സ്ഫോടനത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടിരുന്നു. രണ്ടു റോക്കറ്റുകള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് പ്രവിശ്യാ കൗണ്‍സില്‍ അംഗം സൊഹ്‍റാബ് ക്വാദെരി പറഞ്ഞു.
തുടര്‍ച്ചയായി മൂന്നു സ്ഫോടനങ്ങളാണ് ഉണ്ടായതെന്ന് നാന്‍ഗര്‍ഹാര്‍ ഗവര്‍ണറുടെ വക്താവും അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ജലാലബാദ് നഗരത്തില്‍ വെള്ളിയാഴ്ച അര്‍ധരാത്രിയായിരുന്നു ആക്രമണം ഉണ്ടായത്. ഐഎസ്, താലിബാന്‍ ശക്തി കേന്ദ്രമായ ഇവിടെ സുരക്ഷാ വീഴ്ച വരുത്തിയതിന്റെ പേരില്‍ കഴിഞ്ഞ ആഴ്ച പ്രവിശ്യാ ഗവര്‍ണറെ സര്‍ക്കാര്‍ പുറത്താക്കിയിരുന്നു.
Post Your Comments