ബംഗളൂരു: വിശ്വാസ വോട്ടിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. കോണ്‍ഗ്രസിന്റെ ആനന്ദ് സിങ്ങും പ്രതാപ് ഗൗഡ പാട്ടീലും ഇതുവരെ സഭയില്‍ എത്തിയിട്ടില്ല. രണ്ട് പേരും വിട്ടുനില്‍ക്കുന്നതോടെ സഭയിലെ അംഗസംഖ്യ 219 ആയി കുറയും. ഇരുവരേയും ഒരു ഹോട്ടലില്‍ കണ്ടെത്തിയിട്ടുണ്ട്.
സഭയിലെ നിലവിലെ അംഗങ്ങള്‍ : കോണ്‍ഗ്രസ് സഖ്യം-112,(കോണ്‍-76,ജെഡിഎസ്-36)മറ്റുള്ളവര്‍ രണ്ട് ബിജെപി 103 എന്നിങ്ങനെയാണ്.രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരുടെ വോട്ട് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ബിജെപി എംഎല്‍എ സോമശേഖര റെഡി സഭയിലെത്താത്ത രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരുമായി ഗോള്‍ഡ്ഫിഞ്ച് ഹോട്ടലില്‍ ചര്‍ച്ച നടത്തുകയാണിപ്പോള്‍.
ആനന്ദ് സിങ് ബിജെപി പക്ഷത്തേക്ക് കൂറുമാറിയെന്ന് നേരത്തെ തന്നെ വാര്‍ത്തകളുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം അദ്ദേഹവുമായി ആര്‍ക്കും ബന്ധപ്പെടാനും കഴിഞ്ഞിട്ടില്ല. വൈകുന്നേരം നാല് മണിക്ക് മുന്‍പ് സത്യപ്രതിജ്ഞ പൂര്‍ത്തിയാക്കണം. സുപ്രീം കോടതി ഉത്തരവ് അനുസരിച്ച് വൈകുന്നേരം നാല് മണിക്ക് തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണം.
Post Your Comments