Gulf

കുവൈറ്റിൽ അപകടത്തിപ്പെട്ട വാഹനം ശരിയാക്കണമെങ്കിൽ ഇനി ഈ രേഖകൾ നിർബന്ധം

കുവൈറ്റ്: കുവൈറ്റിൽ അപകടത്തിൽപ്പെട്ട വാഹനം ന​ന്നാ​ക്ക​ണ​മെ​ങ്കി​ൽ വാ​ഹ​ന ഉ​ട​മ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ​നി​ന്നു​ള്ള റി​പ്പോ​ർ​ട്ട്​ ഹാ​ജ​രാ​ക്കണമെന്ന് നിർദേശം. അ​ശ്ര​ദ്ധ​മാ​യി വാ​ഹ​ന​മോ​ടി​ച്ച്​ അ​പ​ക​ട​ത്തി​ൽ പെ​ട്ട വാ​ഹ​ന​ങ്ങ​ൾ പൊ​ലീ​സ്​ റി​പ്പോ​ർ​ട്ട്​ ഇ​ല്ലാ​തെ ന​ന്നാ​ക്കി​ക്കൊ​ടു​ത്ത ഇൗ​ജി​പ്​​ഷ്യ​ൻ മെ​ക്കാ​നി​ക്ക്​ ക​ഴി​ഞ്ഞ ദി​വ​സം പിടിയിലായിരുന്നു.

Read Also: മരുന്ന് കഴിക്കുന്നവർ നോമ്പ് കാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ൾ നി​റം അ​ട​ക്കം ഇയാൾ മാറ്റിക്കൊടുക്കുന്നുണ്ടായിരുന്നു. വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പെ​ട്ടാ​ൽ ഫോ​ണി​ൽ വി​ളി​ച്ച് അ​റി​യി​ക്കുന്നവരുടെ വാഹനം ഇയാൾ സ്ഥലത്തെത്തി ശരിയാക്കി നൽകും. ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തിന്റെ അ​ടി​സ്​​ഥാ​ന​ത്തി​ൽ പൊ​ലീ​സ്​ ഇ​യാ​ളെ കെ​ണി​യി​ൽ പെ​ടു​ത്തു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ങ്ങ​ളി​ൽ​പെ​ടു​ന്ന വാ​ഹ​ന​ങ്ങ​ൾ പൊ​ലീ​സ്​ റി​പ്പോ​ർ​ട്ടി​ല്ലാ​തെ ന​ന്നാ​ക്കാ​ൻ വൻ തുകയായിരുന്നു ഇയാൾ ഈടാക്കിയിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button