എറണാകുളം: എറണാകുളം സ്വദേശിനിയായ സ്‌കൂൾ വിദ്യാർത്ഥിനിയെ ധ്യാനകേന്ദ്രം നടത്തിപ്പുകാര്‍ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയില്‍ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി . പീഡനത്തിനിരയായ പത്താംക്ലാസ്സുകാരി ഉള്‍പ്പെടെ മൂന്നു പെണ്‍കുട്ടികളെയും അമ്മയെയും എറണാകുളത്തെ എസ്‌എന്‍വി സദനത്തിലേക്ക് മാറ്റാനും കോടതി നിര്‍ദ്ദേശം നല്‍കി. ധ്യാനകേന്ദ്രം നടത്തിപ്പുകാര്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പോലിസ് കോടതിയെ അറിയിച്ചു.
പീഡനവുമായി ബന്ധപ്പെട്ട പ്രാഥമികവിവരങ്ങള്‍ പോലിസ് കോടതിയില്‍ സമര്‍പ്പിച്ചു .പെണ്‍കുട്ടികള്‍ ചെന്നെത്തിയ കോയമ്പത്തൂര്‍ മധുക്കര ഉണ്ണീശോ ഭവന്‍ ധ്യാനകേന്ദ്രത്തില്‍ വച്ച് കുട്ടികളെ ബ്രെയിന്‍വാഷ് നടത്തിയെന്ന് പോലിസ് സംശയിക്കുന്നതായി കോടതിയെ അറിയിച്ചിട്ടുണ്ട്. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം കുട്ടികളെ വൈദ്യ പരിശോധനയ്ക്കും മനശ്സ്ത്രജ്ഞന്റെ പരിശോധനയ്ക്കും വിധേയരാക്കിയിരുന്നു. കോയമ്ബത്തൂരിലെ ധ്യാനകേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തില്‍ ദുരൂഹതയുണ്ട്. നേരത്തെ ക്രിസ്ത്യന്‍ സഭയില്‍ നിന്ന് പുറത്താക്കപ്പെട്ട സെബാസ്റ്റ്യന്‍ കുണ്ടംകുളം ആണ് ധ്യാനകേന്ദ്രം നടത്തുന്നത്.
സമാന്തര സഭ പോലെ പ്രവര്‍ത്തിക്കുന്ന ധ്യാനകേന്ദ്രത്തിനെതിരെ വിശദമായ അന്വേഷണം നടത്തണമെന്നും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രക്ഷിതാവ് നല്‍കിയ ഹെബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിക്കവെയാണ് കൊച്ചി സ്വദേശിനിയായ പത്താംക്ലാസ്സുകാരി പീഡനത്തിനിരയായ വിവരം പുറത്തറിഞ്ഞത്. ഇതേ തുടര്‍ന്ന് ഹൈക്കോടതി അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
Post Your Comments