
ആലപ്പുഴ•ആലപ്പുഴ കലവൂര്‍ എ.എന്‍ കോളനിയില്‍ യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു. കോര്‍ത്തുശ്ശേരി സ്വദേശി സുജിത്ത് (25) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം.
സംഭവവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട സുജിത്തിന്റെ അകന്ന ബന്ധുവായ സുജിത്ത് (35) നെ പോലീസ് കസ്റ്റഡിയിലെടുത്തു. രാത്രി 1 മണിയോടെ കൊല്ലപ്പെട്ട സുജിത്ത് കോളനിയില്‍ എത്തിയിരുന്നു. അസമയത്ത് എത്തിയതിനെ ചോദ്യം ചെയ്തതുമായി ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.
Post Your Comments