Latest NewsIndia

യെദിയൂരപ്പയുടെ കത്ത് സുപ്രീം കോടതിയിൽ സമർപ്പിച്ചു

ന്യൂഡൽഹി: ഗവർണ്ണർക്ക് യെദിയൂരപ്പ നൽകിയ കത്ത് സുപ്രീം കോടതിയിൽ സമർപ്പിച്ചു. കോടതി നടപടികൾ ആരംഭിച്ചപ്പോൾ സർക്കാർ അഭിഭാഷകൻ മുകുൾ റോഹ്ത ആണ് കത്തുകൾ സമർപ്പിച്ചത്. ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ അനുവദിച്ച കര്‍ണാടക ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജിയില്‍ കോടതി വാദം തുടരുകയാണ്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നുമമണി വരെ നീണ്ട വാദത്തിനൊടുവിലാണ് ഇന്നലെ ബി എസ് യദ്യൂരപ്പയെ സത്യപ്രതിജ്ഞ ചെയ്യാൻ സുപ്രീംകോടതി അനുവദിച്ചത്. യദ്യൂരപ്പ മന്ത്രിസഭ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് ഗവര്‍ണര്‍ക്ക് നൽകിയ കത്ത് ഹര്‍ജിക്കാര്‍ക്ക് ഹാജരാക്കാൻ ആയിരുന്നില്ല.

ഈ കത്ത് കണ്ട ശേഷമേ അവസാന തീരുമാനം പറയാൻ കഴിയൂവെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. കത്ത് ഹാജരാക്കാൻ കേന്ദ്രസര്‍ക്കാരിന്‍റെ പ്രതിനിധിയായ അറ്റോണി ജനറൽ കെ കെ വേണുഗോപാലിനോടും ബിഎസ് യദ്യൂരപ്പയോടും സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. നിലവില്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ രണ്ടാഴ്ച്ച സമയമാണ് യെദ്യൂരപ്പയ്ക്ക് ഗവര്‍ണര്‍ അനുവദിച്ചത്. എന്നാല്‍ പക്ഷപാതപരമായ നടപടിയാണെന്നും കുതിരക്കച്ചവടത്തിന് വഴിയൊരുക്കലാണെന്നുമാണ് കോണ്‍ഗ്രസിന്‍റെ ആരോപണം.

യെദ്യൂരപ്പയ്ക്ക് നല്‍കിയ ഈ രണ്ടാഴ്ച്ച സമയം സുപ്രീംകോടതി വെട്ടിക്കുറച്ചേക്കും എന്നാണ് കോണ്‍ഗ്രസ് ക്യാംപിന്‍റെ പ്രതീക്ഷ. അങ്ങനെ വന്നാല്‍ വിശ്വാസവോട്ടെടുപ്പിലൂടെ അധികാരം പിടിച്ചെടുക്കാം എന്നും അവര്‍ കണക്കു കൂട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button