ബംഗളൂരു: അത്യന്തം നാടകീയമായ സംഭവങ്ങളാണ് കര്‍ണാടക രാഷ്ട്രീയത്തില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ബിഎസ് യദ്യൂരപ്പയ്ക്ക് മുഖ്യമന്ത്രിയായി തുടരാം. പക്ഷേ നാളെ തന്നെ ബിജെപി സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കണം. നാളെ നാലു മണിക്ക് വിശ്വാസവോട്ട് നടത്തണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. രാവിലെ പ്രോടൈം സ്പീക്കര്‍ തെരഞ്ഞെടുപ്പും എംഎല്‍എമാരുടെ സത്യപ്രതിജ്ഞയും നടക്കും. ഗവര്‍ണ്ണറുടെ അവകാശങ്ങളെ ചോദ്യം ചെയ്യാതെ നിയമപരമായി കാര്യങ്ങൾ നടത്താൻ ഉറച്ച് സുപ്രീംകോടതി.
നിയമവശങ്ങള്‍ പിന്നീട് പരിഗണിക്കും. അംഗീകരിക്കുന്നത് ഭൂരിപക്ഷം തെളിയിക്കേണ്ടത് സഭയിലെന്ന വാദത്തിന് സുപ്രീം കോടതി അംഗീകാരംനല്‍കിയതോടെ കര്‍ണ്ണാടക ആരു ഭരിക്കുമെന്ന് നാളെ അറിയാം. വിശ്വാസവോട്ടെടുപ്പിന് കൂടുതല്‍ സമയം ആവശ്യപ്പെട്ട ബിജെപിയുടെ നിലപാട് കോടതി അംഗീകരിച്ചില്ല. എന്നാല്‍ യെദ്ദ്യുരപ്പയുടെ മന്ത്രിസഭയെ പിരിച്ചുവിടില്ല എന്നും കോടതി അറിയിച്ചു.
കോടതിയുടെ തീരുമാനത്തില്‍ ഇതുവരെ ഈ വിഷയത്തില്‍ മേല്‍ക്കൈ നേടിയിരുന്ന ബിജെപിയ്ക്ക് തിരിച്ചടിയായോ എന്ന സംശയമുള്ളപ്പോള്‍ തന്നെ ഇരു പക്ഷത്തിനും നാളെ വിശ്വാസവോട്ടെടുപ്പ് തേടുന്നതില്‍ ആശങ്കയുള്ളതായും സൂചനയുണ്ട്.
Post Your Comments