
കണ്ണന്‍കുഴി: റോഡരികിൽ രാജവെമ്പാലയെ കണ്ട് വിനോദ സഞ്ചാരികള്‍ വാഹനങ്ങള്‍ നിര്‍ത്തിയതോടെ
ആനമല റോഡില്‍ ഗതാഗതം തടസപ്പെട്ടു. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം
റോഡരികിൽ ആരെയും ഉപദ്രവിക്കാതെ കിടക്കുകയായിരുന്നു രാജവെമ്പാല.
ALSO READ: ഈ പാമ്പിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുന്നു ; കാരണമിങ്ങനെ
പാമ്പിന്റെ ഒപ്പം ഫോട്ടോയെടുക്കാനും കാണാനും മറ്റുമായി സഞ്ചാരികൾ വണ്ടികൾ റോഡിൽ നിർത്തി പുറത്തിറങ്ങി രംഗം വഷളായതോടെ അതിരപ്പിള്ളി ടൂറിസം പോലീസെത്തി ജനക്കൂട്ടത്തെ നിയന്ത്രിച്ചു. ജനക്കൂട്ടം ബഹളം വെച്ചതോടെ പാമ്പ് തല പൊക്കി പത്തിയെടുത്തു. ശേഷം ബൈജു കെ. വാസുദേവനെത്തി പാമ്പിനെ പിടികൂടി വനപാലകര്‍ക്ക് കൈമാറി.
Post Your Comments