ന്യൂഡൽഹി: കർണാടകയിൽ ശനിയാഴ്ച വൈകിട്ട് നാലിന് വിശ്വാസവോട്ട് തേടണമെന്ന സുപ്രീംകോടതി ഉത്തരവ് ചരിത്ര വിധിയെന്നും, പ്രോടെം സ്പീക്കറുടെ കീഴിൽ വിശ്വാസവോട്ട് തേടണമെന്നതാണ് അതിൽ പ്രധാനമെന്നും മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്വി.
കർണാടക ഗവർണർ യെദിയൂരപ്പയെ സർക്കാർ രൂപീകരിക്കാൻ വിളിച്ച നടപടി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ സുപ്രീംകോടതിയിൽ സിംഗ്വിയാണ് കോൺഗ്രസിനായി ഹാജരായത്. ആഘോഷിക്കപ്പെടേണ്ട വിധിയാണിത്. സുപ്രീംകോടതിയിൽ ജനങ്ങൾക്കുള്ള വിശ്വാസം ശരിയാണെന്ന് ഒരിക്കൽക്കൂടി തെളിഞ്ഞിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Also read ; കർണാടകയിൽ പ്രോടെം സ്പീക്കറെ നിയമിച്ചു
Post Your Comments