
സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. എത്ര ദിവസത്തേക്കാണ് സ്കൂള്‍ അടച്ചതെന്ന് വ്യക്തമല്ല. ജമ്മുകാഷ്മീരിലെ ആര്‍എസ് പുരയില്‍ പാകിസ്ഥാന് ആക്രമണം ശക്തമാക്കിയതിനെത്തുടര്‍ന്നാണ് പ്രദേശത്തെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചത്. വ്യാഴാഴ്ച രാത്രിയില്‍ പാക് സൈന്യത്തിന്റെ ഷെല്‍ ആക്രമണത്തില്‍ ബിഎസ്എഫ് ജവാന് കൊല്ലപ്പെട്ടിരുന്നു. അതിര്‍ത്തിയില്‍ നിന്ന് മൂന്നു കിലോമീറ്റര്‍ ചുറ്റളവിലുള്ള സ്കൂളുകള്‍ക്കാണ് അവധി. രണ്ടു സിവിലിയന്മാര്ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതോടെയാണ് സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചത്.
Post Your Comments