ശ്രീനഗര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിനു മുന്നോടിയായി ജമ്മു കാശ്മീരിൽ റെഡ് അലര്‍ട്ട്. വെള്ളിയാഴ്ച മുതലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുന്നത്. ശനിയാഴ്ചയാണ് നരേന്ദ്ര മോദി കാശ്മീർ സന്ദർശിക്കുന്നത്. അപകട സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിനായി റോഡുകളില്‍ ബാരിക്കേഡുകളും മൊബൈല്‍ ബങ്കറുകളും ഉയര്‍ത്തി. ശ്രീനഗര്‍, ജമ്മു എന്നിവിടങ്ങളിലേക്കു വരുന്നതിനും പോകുന്നതിനുമുള്ള എല്ലാ പോയിന്റുകളും അടച്ചിട്ടുണ്ട്.
Read Also: ദൃശ്യം സിനിമയെ വെല്ലുന്ന കൊലപാതകം : കണ്ണന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു
മൂന്നു മേഖലകളിലാണ് പ്രധാനമന്ത്രി സന്ദർശനം നടത്തുന്നത്. ആദ്യ ഘട്ടത്തില്‍ കാശ്മീർ താഴ്വരയിലെ കിഷന്‍ഗംഗ ജലവൈദ്യുത പദ്ധതി ഉദ്ഘാടനം ചെയ്യും. തുടർന്ന് കാര്‍ഗിലിലെ സോജില ടണല്‍ നിര്‍മാണത്തിനു പ്രധാനമന്ത്രി തറക്കല്ലിടും. ലേ ടൗണില്‍ ലഡാക്കി ആത്മീയ നേതാവ് കുശക് ബകുളയുടെ 100-ാം ജന്മദിന ആഘോഷങ്ങളിലും അദ്ദേഹം പങ്കെടുക്കുന്നുണ്ട്. പോലീസിനും സിആര്‍പിഎഫിനുമാണ് സുരക്ഷയുടെ ചുമതല.
Post Your Comments