India

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ര്‍​ശ​ന​ത്തി​നു മു​ന്നോ​ടി​യാ​യി ജ​മ്മു കാശ്മീരിൽ കർശന സുരക്ഷ

ശ്രീ​ന​ഗ​ര്‍: പ്ര​ധാ​ന​മ​ന്ത്രി​ നരേന്ദ്രമോദിയു​ടെ സ​ന്ദ​ര്‍​ശ​ന​ത്തി​നു മു​ന്നോ​ടി​യാ​യി ജ​മ്മു കാശ്മീരിൽ റെഡ് അ​ല​ര്‍​ട്ട്. വെ​ള്ളി​യാ​ഴ്ച മു​തലാണ് റെഡ് അ​ല​ര്‍​ട്ട് പ്രഖ്യാപിക്കുന്നത്. ശ​നി​യാ​ഴ്ച​യാ​ണ് ന​രേ​ന്ദ്ര മോ​ദി​ കാശ്മീർ സന്ദർശിക്കുന്നത്. അ​പ​ക​ട സാ​ഹ​ച​ര്യ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി റോ​ഡു​ക​ളി​ല്‍ ബാ​രി​ക്കേ​ഡു​ക​ളും മൊ​ബൈ​ല്‍ ബ​ങ്ക​റു​ക​ളും ഉ​യ​ര്‍​ത്തി. ശ്രീ​ന​ഗ​ര്‍, ജ​മ്മു എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു വ​രു​ന്ന​തി​നും പോ​കു​ന്ന​തി​നു​മു​ള്ള എ​ല്ലാ പോ​യി​ന്‍റു​ക​ളും അടച്ചിട്ടുണ്ട്.

Read Also: ദൃശ്യം സിനിമയെ വെല്ലുന്ന കൊലപാതകം : കണ്ണന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു

മൂ​ന്നു മേ​ഖ​ല​ക​ളി​ലാ​ണ് പ്രധാനമന്ത്രി സന്ദർശനം നടത്തുന്നത്. ആ​ദ്യ ഘ​ട്ട​ത്തി​ല്‍ കാശ്മീർ താ​ഴ്വ​ര​യി​ലെ കി​ഷ​ന്‍​ഗം​ഗ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി ഉദ്‌ഘാടനം ചെയ്യും. തുടർന്ന് കാ​ര്‍​ഗി​ലി​ലെ സോ​ജി​ല ട​ണ​ല്‍ നി​ര്‍​മാ​ണ​ത്തി​നു പ്ര​ധാ​ന​മ​ന്ത്രി ത​റ​ക്ക​ല്ലി​ടും. ലേ ​ടൗ​ണി​ല്‍ ല​ഡാ​ക്കി ആ​ത്മീ​യ നേ​താ​വ് കു​ശ​ക് ബ​കു​ള​യു​ടെ 100-ാം ജ​ന്‍​മ​ദി​ന ആ​ഘോ​ഷ​ങ്ങ​ളി​ലും അദ്ദേഹം പങ്കെടുക്കുന്നുണ്ട്. പോ​ലീ​സി​നും സി​ആ​ര്‍​പി​എ​ഫി​നു​മാ​ണ് സു​ര​ക്ഷ​യു​ടെ ചു​മ​ത​ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button