ഉറക്കഗുളിക അമിതമായി കഴിച്ച് അബോധാവസ്ഥയിൽ പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ രാജസിംഹ തഡിനാടയെ മുംബൈയില്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. അദ്ദേഹത്തെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. രാജസിംഹയുടെ ആരോഗ്യനിലയെക്കുറിച്ച് ഡോക്ടര്‍മാര്‍ പുതിയ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
അതീവ ഗുരുതരാവസ്ഥയിലാണ് അദ്ദേഹമെന്നാണ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. കരിയറില്‍ വേണ്ട രീതിയില്‍ ഉയര്‍ച്ചയുണ്ടാകാത്തതില്‍ കുറച്ചുകാലമായി രാജസിംഹ നിരാശയിലും വിഷാദത്തിലുമായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അനുഷ്‌ക ഷെട്ടി നായികയായ തെലുങ്കിലെ ബ്രഹ്മാണ്ഡ സിനിമയായ രുദ്രമാദേവിയുടെ സംഭാഷണ രചയിതാവെന്ന നിലയില്‍ അദ്ദേഹം മറ്റ് ഭാഷകളിലും പ്രശസ്തനാണ്.
നിത്യാമേനോനും സുദീപും ജോഡിയായ ഹിറ്റ് ചിത്രം ‘ഒക്ക അമ്മായി താപ്പ’യാണ് രാജസിംഹ ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം.
Post Your Comments