Kerala

ഉദ്ഘാടനം നടന്ന് ദിവസങ്ങൾക്കകം വ്യവസായ സംരംഭത്തിന്റെ വൈദ്യുതിബന്ധം വിച്ഛേദിച്ചു

ചേര്‍ത്തല: വനിതാ വ്യവസായ സംരംഭത്തിന്റെ ഉദ്ഘാടനം നടന്ന് മൂന്നാംദിവസം വൈദ്യുതി വിച്ഛേദിച്ച് അധികൃതർ. പഴവര്‍ഗ കയറ്റുമതി സ്ഥാപനത്തില്‍ പ്രത്യേകസംവിധാനത്തില്‍ സൂക്ഷിച്ചിരുന്ന പഴങ്ങള്‍
വൈദ്യുതി വിച്ഛേദിച്ചത്തോടെ നശിച്ചു. സംഭവത്തെ തുടർന്ന് ഉടമ വൈദ്യുതി ഓഫീസില്‍ എത്തി
പ്രതിഷേധിച്ചതോടെ അഞ്ച്‌ മണിക്കൂറിന് ശേഷം വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു.

ALSO READ: എട്ടര ലക്ഷം രൂപയുടെ വൈദ്യുതി ബില്‍ ലഭിച്ച വ്യാപാരി തൂങ്ങിമരിച്ചു

ആഗ്രോ എന്ന പഴവര്‍ഗ കയറ്റുമതി സ്ഥാപനത്തിനെതിരേയായിരുന്നു നടപടി. കുത്തിയതോട് ഇലക്‌ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് പരിധിയിലാണ് സ്ഥാപനം. പഴവര്‍ഗങ്ങള്‍ ഉണക്കി കയറ്റുമതി ചെയ്യുന്ന സ്ഥാപനമാണിത്. 60 ലക്ഷത്തോളം മുതല്‍ മുടക്കിയാണ് സ്ഥാപനം തുടങ്ങിയത്. 30 ഓളം പേര്‍ തൊഴില്‍ ചെയ്യുന്നു. സ്ഥാപനം പ്രവര്‍ത്തിച്ചു തുടങ്ങാത്തതിനാല്‍ നിശ്ചിതതുക മാത്രമാണ് അടയ്‌ക്കേണ്ടിയിരുന്നത്. ഇതിനുള്ള ബില്ല് നൽകിയിരുന്നില്ലെന്ന് ഉടമ പറയുന്നു. തുടർന്ന് 16-ന് രാവിലെ വൈദ്യുതി വിച്ഛേദിക്കുകയായിരുന്നു.

വൈദ്യുതി കണക്ഷനായി ശ്രമങ്ങള്‍ തുടങ്ങിയപ്പോള്‍ത്തന്നെ ചിലര്‍ വട്ടംകറക്കിയതായി ഉടമ പറഞ്ഞു.
45,000 രൂപയാണ് കണക്ഷന് ആവശ്യപ്പെട്ടത്. എന്നാല്‍, രസീതില്‍ പറഞ്ഞ 35,000 മാത്രമാണ് അടച്ചത്. ബാക്കിത്തുക നല്‍കാത്തതിലുള്ള വൈരമായിരിക്കാം നടപടിക്ക് കാരണം. പിന്നീട് ബില്ലിനും കണ്‍സ്യൂമര്‍ നമ്ബരിനുമായി പലവട്ടം കയറി ഇറങ്ങി. വൈദ്യുതി വിച്ഛേദിക്കരുതെന്നു കേണപേക്ഷിച്ചിട്ടും പണമടക്കാന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടും അധികൃതർ ഇതൊന്നും കേട്ടില്ലെന്നും ഉടമ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button