ദുബായ്: പിറന്നാൾ ദിനത്തിൽ റുമാനിയൻ ബാലികയ്ക്ക് മറക്കാനാകാത്ത ദിനം സമ്മാനിച്ച് ദുബായ് പോലീസ്. ദുബായ് പൊലീസ് അക്കാദമി മ്യൂസിയത്തിലാണ് അലക്സാൻഡ്രിയ എന്ന എട്ട് വയസുകാരി തന്റെ പിറന്നാൾ ആഘോഷിച്ചത്. അലക്സാൻഡ്രിയയുടെ അമ്മ ദുബായ് പൊലീസിന്റെ കടുത്ത ആരാധികയായ തന്റെ മകളുടെ പിറന്നാളിന് പാർട്ടിയൊരുക്കി അവളെ സന്തോഷിപ്പിക്കാൻ കഴിയുമോ എന്ന് പോലീസിനോട് അഭ്യർത്ഥിക്കുകയുണ്ടായി. ഇതോടെ അൽ ബാർഷ പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ അബ്ദുൽ റഹീം ബിൻ ഷഫിയും സഹപ്രവർത്തകരും ആവേശത്തിലായി.
Read Also: വിശ്വാസികൾക്കിടയിലെ പ്രധാനമായ മുരുഡേശ്വർ ക്ഷേത്രവും ബട്ട്കൽ പട്ടണവും
തുടർന്ന് പിറന്നാൾ ദിനത്തിൽ സ്കൂളിൽ പൊലീസ് വാഹനത്തിലെത്തി കുട്ടിയെ ഇവർ പൊലീസ് അക്കാദമിയിലേക്കു വിളിച്ചു കൊണ്ടു വന്നു. മറ്റൊരു ബസിൽ അലക്സാൻഡ്രിയയുടെ കൂട്ടുകാരെയും ഒപ്പം കൂട്ടി. കാറിൽ നിന്നിറങ്ങിയ ഉടൻ ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥ പലതരം പൂക്കൾ നിറഞ്ഞ മനോഹരമായ ബൊക്കെ നൽകി അലക്സാൻഡ്രിയയെ സ്വീകരിച്ചു. പിന്നീട് ഭംഗിയായി അലങ്കരിച്ച മ്യൂസിയത്തിലേക്കു കൂട്ടിക്കൊണ്ടു പോയി. കുട്ടിയുടെ പേരും ദുബായ് പൊലീസ് ലോഗോയും ഉള്ള കേക്ക് മുറിച്ചും പാട്ടുപാടിയുമാണ് എല്ലാവരും ചേർന്ന് അലക്സാൻഡ്രിയയുടെ പിറന്നാൾ ആഘോഷിച്ചത്.
Post Your Comments