ന്യൂഡല്‍ഹി: ബിജെപി സര്‍ക്കാര്‍ നാളെ തന്നെ ഭൂരിപക്ഷം തെളിയിക്കണമെന്നിരിക്കെ രാജ്യം ഉറ്റുനോക്കിയ ശക്തമായ വാദത്തിനിടയില്‍ കര്‍ണാടകത്തിലെ രാഷ്ട്രീയ കാലാവസ്ഥയിൽ കോൺഗ്രസിനെ ട്രോളി സുപ്രീംകോടതിയും. എംഎല്‍എ മാരെ ബിജെപി റാഞ്ചാതിരിക്കാന്‍ റിസോര്‍ട്ടുകളിലേക്കും മറ്റും മാറ്റി പാര്‍പ്പിച്ച കോണ്‍ഗ്രസിനെയാണ് പരമോന്നത കോടതി പരിഹസിച്ചത്.
കോണ്‍ഗ്രസിന്റെയും ജെഡിഎസിന്റെയും എംഎല്‍എ മാരെ സംസ്ഥാനത്തിന് പുറത്ത് റിസോര്‍ട്ടുകളില്‍ പൂട്ടിയിട്ടിരിക്കുകയാണെന്നും അവര്‍ക്ക് വോട്ടു ചെയ്യാന്‍ എത്താന്‍ തിങ്കളാഴ്ച വരെ കൂടുതല്‍ സമയം ആവശ്യമാണെന്നും ബിജെപി അഭിഭാഷകന് മുകുള്‍ റോത്തഗി കോടതിയില്‍ പറഞ്ഞു. ബിജെപിയുടെ അപേക്ഷ തള്ളിയ കോടതി ഇതിനുള്ള പ്രതികരണത്തിലാണ് ചില റിസോര്‍ട്ട് ഉടമകള്‍ തങ്ങളെ പോലും വെളിയിലിറക്കാതെ പൂട്ടിയിട്ടിരിക്കുകയാണെന്ന് പരാതിപറഞ്ഞതായി വ്യക്തമാക്കിയത്.
ബിജെപി നേതാക്കള്‍ തങ്ങളുടെ എംഎല്‍എമാരെ ചാക്കിട്ടു പിടിക്കാതിരിക്കാന്‍ കോണ്‍ഗ്രസ് നിയുക്ത എംഎല്‍എമാരെ ബംഗലുരുവില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയുള്ള ബിഡാഡിയിലെ ഈഗിള്‍ടണ്‍ റിസോര്‍ട്ടിലും ജെഡിഎസ് എംഎല്‍മാരെ ഷംഗ്രി ലാ റിസോര്‍ട്ടിലും പാര്‍പ്പിക്കുകയായിരുന്നു. എന്നാല്‍ യെദ്യൂരപ്പ ഈ ഹോട്ടലിലെ സുരക്ഷാ ഉദ്യോഗസ്ഥരെ പിന്‍വലിച്ചതോടെ എംഎല്‍എ മാരെ രായ്ക്കു രാമാനം ബസില്‍ ഹൈദരാബാദിലെ റിസോര്‍ട്ടിലേക്കാണ് മാറ്റിയിരിക്കുന്നത്.
Post Your Comments