ബെംഗളൂരു : അത്യന്തം നിറഞ്ഞു നിന്ന നാടകീയതയ്ക്കൊപ്പം തമാശകള്‍ കൂടി നിറഞ്ഞതായിരുന്നു കര്‍ണാടക സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച ഇന്നത്തെ സുപ്രീംകോടതി നടപടികള്‍. രാജ്യം മുഴുവന്‍ ആകാംക്ഷയോടെ ശ്രദ്ധിച്ച വാദങ്ങള്‍ക്കിടെ എം എല്‍ എമാരെ പാര്‍പ്പിച്ച റിസോര്‍ട്ടിന്റെ ഉടമയും കടന്നുവന്നത് കോടതി മുറിക്കുള്ളില്‍ കൂട്ടച്ചിരി ഉയര്‍ത്തി. ഒപ്പം കര്‍ണാടകത്തിലെ രാഷ്ട്രീയ നാടകത്തെ സുപ്രീംകോടതി വിമര്‍ശിക്കുകയും ചെയ്തു . മറുകണ്ടം ചാടുമോ എന്ന് ഭയന്ന് എം.എല്‍എമാരെ റിസോര്‍ട്ടുകളില്‍ താമസിപ്പിക്കുന്ന പ്രവണതയെ സുപ്രീംകോടതി വളരെ ഹാസ്യമായി വിശേഷിപ്പിച്ചത് റിസോര്‍ട്ട് ഉടമകളുടെ കഷ്ടപ്പാട് എന്നാണ്.
ഭൂരിപക്ഷം അവകാശപ്പെട്ട് ഗവര്‍ണര്‍ക്ക് കൊടുത്ത കത്ത് മുകുള്‍ റോത്തഗി ഹാജരാക്കിയപ്പോഴായിരുന്നു ആദ്യ തമാശ. കത്തില്‍ എം എല്‍ എമാരുടെ പേരുകളൊന്നും ഇല്ലല്ലോ എന്ന ചോദ്യത്തിന് ഞങ്ങള്‍ക്ക് കോണ്‍ഗ്രസിലെയും ജെഡിഎസ്സിലേയും പല എംഎല്‍എമാരുടേയും പിന്തുയണയുണ്ടെന്നും പേരൊന്നും ഇപ്പോള്‍ പറയാന്‍ കഴിയില്ല എന്നുമായിരുന്നു റോത്തഗിയുടെ മറുപടി.
യെദ്യൂരപ്പയ്ക്ക് വേണ്ടി ഹാജരായ മുകുള്‍ റോത്തഗി വിശ്വാസവോട്ടെടുപ്പ് നടത്തുന്നതിന് തിങ്കളാഴ്ച വരെ സമയം നീട്ടിക്കൊടുക്കണമെന്ന് സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.. അത്രയും സമയം എന്തിനാണെന്ന് കോടതി ചോദിച്ചപ്പോള്‍, കോണ്‍ഗ്രസും ജെഡിഎസ്സും എം.എല്‍.എമാരെ കര്‍ണാടകത്തിന് പുറത്ത് പൂട്ടിയിട്ടിരിക്കുകയാണന്ന് റോത്തഗി മറുപടി പറഞ്ഞതോടെ കോടതി മുറിയില്‍ കൂട്ടിച്ചിരി നിറഞ്ഞു.
എന്നാല്‍ കോടതി അദ്ദേഹത്തിന്റെ ആവശ്യം നിരാകരിച്ചു. ഹൈദ്രാബാദിലെ റിസോര്‍ട്ടുകളില്‍ കഴിയുന്ന കോണ്‍ഗ്രസ് -ജെഡിഎസ്സ് എം.എല്‍.എമാര്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിനായാണ് റോത്തഗി സമയം നീട്ടി ചോദിച്ചത്. അപ്പോഴാണ് സുപ്രീംകോടതി കര്‍ണാടകയില്‍ ഇപ്പോഴുള്ളത് റിസോര്‍ട്ട് രാഷ്ട്രീയമാണെന്ന് പരിഹസിച്ചതും ശനിയാഴ്ച തന്നെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ടത്
Post Your Comments