India

ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ റദ്ദാക്കിയെന്ന വാര്‍ത്ത വ്യാജം: രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെ പ്രതികരണവുമായി മന്ത്രി

ഡല്‍ഹി : ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ റദ്ദാക്കിയെന്ന വാര്‍ത്ത വ്യാജമെന്ന് ഏവിയേഷന്‍ വകുപ്പ് മന്ത്രി ജയന്ത് സിന്‍ഹ. കര്‍ണാടത്തിലെ രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെയിലാണ് മന്ത്രി പ്രതികരണവുമായി എത്തിയത്. കര്‍ണാടകത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍മാരെ കേരളത്തിലേക്ക് മാറ്റാനിരിക്കെ ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്ക് അനുമതി നിഷേധിച്ചുവെന്ന വാര്‍ത്ത തള്ളിക്കളഞ്ഞാണ് മന്ത്രി രംഗത്തെത്തിയിട്ടുള്ളത്.

രാജ്യത്തിനകത്ത് സര്‍വീസ് നടത്തുന്ന ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്ക് ഡിജിസിഎയുടെ അനുമതിയോ അംഗീകാരമോ ആവശ്യമില്ലെന്നും ജയന്ത് സിന്‍ഹ ചൂണ്ടിക്കാണിക്കുന്നു. എയര്‍ ട്രാഫിക് കണ്‍ട്രോളിന്റെ അനുമതിയുണ്ടെങ്കില്‍ വിമാനങ്ങള്‍ക്ക് സ്വതന്ത്രമായി പറക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും സിവില്‍ ഏവിയേഷന്‍ മന്ത്രി വ്യക്തമാക്കി. ബെംഗളൂരുവിലെ എച്ച്‌എഎല്‍ വിമാനത്താവളത്തില്‍ നിന്ന് ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്ക് അനുമതി നിഷേധിച്ചിട്ടില്ലെന്നും പുറത്തുവന്നത് വ്യാജവാര്‍ത്തയാണെന്നുമാണ് ജയന്ത് സിന്‍ഹ ചൂണ്ടിക്കാണിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button