ലഖ്നൊ: ടേക്ക്ഓഫിനായി റണ്‍വേയിലേക്ക് നീങ്ങിയ വിമാനത്തിന്റെ എഞ്ചിന് തകര്‍ന്നു. ഒരു എഞ്ചിനാണ് തകര്‍ന്നത്. ഇന്‍ഡിഗോ വിമാനത്തിനാണ് തകരാര്‍ സംഭവിച്ചത്. പൈലറ്റിന്റെ സമയോചിത ഇടപെടല്‍ കാരണം വന്‍ ദുരന്തമാണ് ഒഴിവായത്. ലഖ്നൊവിലെ ചൗധരി ചരണ്‍ സിംഗ് ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിലാണ് സംഭവം ഉണ്ടായത്.
ലഖ്നൊവില്‍ നിന്നും മുംബൈലേക്ക് പുറപ്പെടാന്‍ ഒരുങ്ങിയ ഇന്‍ഡിഗോയുടെ 6ഇ-685 എന്ന വിമാനത്തിന്റെ എഞ്ചിനാണ് തകര്‍ന്നത്. തുടര്‍ന്ന് ടേക്ക് ഓഫ് നീട്ടി വയ്ക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ 7.45നാണ് സംഭവം ഉണ്ടായത്.
എഞ്ചിന് തകരാറിലായതിനെ കുറിച്ച് വിമാനത്തിലുണ്ടായിരുന്ന യാത്രക്കാര്‍ക്ക് സൂചന നല്‍കിയിരുന്നില്ല. റണ്‍വേയിലേക്ക് നീങ്ങിയ വിമാനത്തില്‍ എഞ്ചിന് തകരാര്‍ പരിഹരിക്കുന്നത് വരെ യാത്രക്കാര്‍ വിമാനത്തില്‍ തന്നെ ഇരിക്കേണ്ടി വന്നു.
ടേക്ക് ഓഫ് വൈകുന്നതില്‍ യാത്രക്കാരില്‍ ചിലര്‍ പ്രതിഷേധവുമായി രംഗത്തെത്തി. വിമാനത്തിനുള്ളിലെ ചൂട് സഹിക്കാനാവാതെ വന്നതോടെയാണ് പ്രതിക്ഷേധം ഉയര്‍ന്നത്. തുടര്‍ന്ന് ഇന്‍ഡിഗോ എഞ്ചിനിയര്‍മാര്‍ പ്രശ്നം പരിഹരിക്കുകയായിരുന്നു.
Post Your Comments