![](/wp-content/uploads/2018/05/death-6.png)
കോഴിക്കോട്: പനി ബാധിച്ച് രണ്ട് പേര് മരിച്ചു. കോഴിക്കോട് ചങ്ങരോത്ത് സ്വദേശികളും സഹോദരന്മാുമായ സുപ്പിക്കടയില്‍ സാലിഹ് 26, സാബിത്ത് 23 എന്നിവരാണ് മരിച്ചത്.. ഇവരെ പനി ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ മരണകാരണം ഏതെങ്കിലും തരത്തിലുള്ള പനി ആണെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
വടക്കന്‍ കേരളത്തില്‍ മഴയ്ക്ക് മുമ്പേ പനി വ്യാപകമാകുന്നത് ഏറെ ആശങ്ക സൃഷ്ടിക്കുന്നു. കാസര്‍കോട് ജില്ലയില്‍ കഴിഞ്ഞ ദിവസം ഡങ്കി പനി ബാധിച്ച് ഒരാള്‍ മരിച്ചിരുന്നു. നിരവധി പേരാണ് കാസര്‍കോട് ജില്ലയില്‍ പനി ബാധിച്ച് ആശുപത്രികളിലേക്കെത്തുന്നത്.
Post Your Comments