ബംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാരെ കൊണ്ടുവരുന്നത് കേരളത്തിലേക്ക് തന്നെ എന്ന് സൂചന. നേരത്തെ കേരളത്തിലേക്ക് എംഎല്‍എമാരെ എത്തിക്കുമെന്ന വാര്‍ത്ത ഉണ്ടായിരുന്നെങ്കിലും പിന്നീട് ആ നീക്കം ഉപേക്ഷിച്ചുവെന്നും വിവരം എത്തി. പിന്നീട് ഇവരെ റോഡ് മാര്‍ഗം പോണ്ടിച്ചേരിയിലേക്ക് കൊണ്ടുപോകുന്നു എന്നായിരുന്നു പുറത്തെത്തിയ റിപ്പോര്‍ട്ട്.
ഇപ്പോള്‍ എംഎല്‍എമാര്‍ കേരളത്തിലേക്ക് തന്നെ എന്നാണ് സൂചന. വാളയാര്‍ അതിര്‍ത്തിയില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചു കഴിഞ്ഞു.
also read:കര്‍ണാടകയില്‍ കൂറുമാറ്റം, കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക്?
ബംഗളൂരുവിലെ റിസോര്‍ട്ടില്‍ കഴിഞ്ഞിരുന്ന കോണ്‍ഗ്രസ് – ജനതാദള്‍ എസ് എം.എല്‍.എമാര്‍ കൊച്ചിയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലിലെത്തുമെന്നായിരുന്നു സൂചന. എന്നാല്‍ വിമാനമാര്‍ഗം എത്താനുള്ള നീക്കങ്ങള്‍ക്ക് കേന്ദ്രവ്യോമയാന മന്ത്രാലയം തടയിട്ടതോടെയാണ് യാത്ര റോഡ് മാര്‍ഗമാക്കുകയായിരുന്നു. അതേസമയം, ആഭ്യന്തര ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് ഡി.ജി.സി.എയുടെ അനുമതി വേണ്ടെന്നും എം.എല്‍.എമാരുടെ യാത്ര വിലക്കിയിട്ടില്ലെന്നും വ്യോമയാന വകുപ്പ് മന്ത്രി പ്രതികരിച്ചു.
Post Your Comments