India

കര്‍ണാടകയില്‍ കൂറുമാറ്റം, കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക്?

ബംഗളൂരു: കര്‍ണാടകയില്‍ മുഖ്യമന്ത്രിയായി ബി എസ് യെദിയൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എങ്കിലും അധികാരം നിലനിര്‍ത്താന്‍ 15 ദിവസത്തിനുള്ളില്‍ കേവല ഭൂരിപക്ഷം ബിജെപി തെളിയിക്കണം. ഇതിനായി അണിയറയില്‍ ചരടുവലികള്‍ നടക്കുകയാണ്. കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഇപ്പോള്‍ ബിജെപിയിലേക്ക് എന്നാണ് പുതിയ വിവരം. രണ്ട് എംഎല്‍എമാര്‍ ബിജെപി ക്യാംപിലെത്തിയതായാണ് വിവരം.

also read: യെദിയൂരപ്പയിലൂടെ കര്‍ണാടകയുടെ സുവര്‍ണ നാളുകള്‍ തിരികെ എത്തുന്നു; ബിജെപി

വിജയനഗര്‍ എംഎല്‍എ ആനന്ദ് സിംഗും മസ്‌കി എംഎല്‍എ പ്രതാപ്ഗൗഡ പാട്ടീലുമാണ് ബിജെപിയില്‍ എത്തിയതെന്നാണ് വിവരം. ആനന്ദ് സിംഗിനെ കേന്ദ്രസര്‍ക്കാര്‍ എന്‍ഫോഴ്‌സ്‌മെന്റിനെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതായി ജെഡിഎസ് നേതാവ് കുമാരസ്വാമി പറഞ്ഞു. പ്രതാപ്ഗൗഡ പാട്ടീല്‍ ഈഗള്‍ട്ടന്‍ റിസോര്‍ട്ടില്‍നിന്നും വ്യാഴാഴ്ച രാവിലെ മുങ്ങിയതായാണ് വിവരം.

കോണ്‍ഗ്രസില്‍ നിന്നും ജെഡിഎസില്‍ നിന്നും കൂടുതല്‍ എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമെന്ന റിപ്പോര്‍ട്ടും പുറത്തെത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button