Latest NewsNewsIndia

എംഎല്‍എമാരെ നിരീക്ഷിക്കാന്‍ പ്രത്യേക ആപ്പുമായി കോണ്‍ഗ്രസ്

ബംഗലൂരൂ: കര്‍ണാടകയിലെ ബിജെപി വിജയത്തിന് പിന്നാലെ  എംഎല്‍എമാരെ നിരീക്ഷിയ്ക്കാന്‍ ആപ്പ് ഇറക്കാനുള്ള നീക്കവുമായി കോണ്‍ഗ്രസ്. എംഎല്‍എമാര്‍ ബിജെപിയിലേക്ക് കൂറുമാറുമോ എന്ന അനിശ്ചിതത്വം നിലനില്‍ക്കുമ്പോഴാണ്‌ നേതൃത്വത്തിന്‌റെ നിലനില്‍പ് ഉറപ്പിക്കാനുളള നടപടികളുമായി കോണ്‍ഗ്രസ് മുന്നിട്ടിറങ്ങുന്നത്. ആപ്പ് മാര്‍ഗം എംഎല്‍എമാരുടെ ഫോണിലേക്കെത്തുന്ന കോളുകള്‍, എസ്എംഎസ്, വാട്ട്‌സാപ്പ് സന്ദേശം തുടങ്ങി എല്ലാം കൃത്യമായി അറിയാന്‍ സാധിക്കും. കോണ്‍ഗ്രസ് എംഎല്‍എമാരെ ഹൈദരാബാദിലേക്ക് നീക്കിയതിന് പിന്നാലെയാണ് ആപ്പ് ഇറക്കി കോണ്‍ഗ്രസ് സുരക്ഷ കൂട്ടാനുള്ള ചുവടുകള്‍ വയ്ക്കുന്നത്. ഈ അവസരത്തിലാണ് നാളെ നാലിന് ബിജെപി വിശ്വാസവോട്ടെടുപ്പ് തേടണമെന്ന സുപ്രീം കോടതി വിധി വന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button