ന്യൂഡല്‍ഹി: ബിജെപിയുടെ വിജയം ത്രിപുരയില്‍ ഒതുങ്ങുന്നതല്ലെന്നും കേരളവും ബംഗാളും ഒഡീസയും പിടിക്കുമെന്നും ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. കേരളത്തിലും ബംഗാളിലും ഒഡീസയിലും ബിജപി അധികാരത്തില്‍ എത്തുന്ന നാള് വിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു. മോര്‍ച്ച ഭാരവാഹികളുടെ സംയുക്തയോഗത്തില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.
also read: അമിത് ഷായുടെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം:കാര്‍ തകര്‍ത്തു
കോണ്‍ഗ്രസ് എംപിമാരുടെ മണ്ഡലത്തില്‍ പോലും വികസനമെത്തിയത് മോദി അധികാരത്തിലെത്തിയതിന് ശേഷമാണ്. ബിജെപിയുടെ വിജയത്തില്‍ മോര്ച്ചകള്ക്ക് വലിയ പങ്കുണ്ട്. ബൂത്ത് തലത്തില്‍ സംഘടനാ പ്രവര്‍ത്തനം ശക്തമാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
Post Your Comments