മലപ്പുറം ; സ്വന്തം പ്രദേശത്തിനു നാണക്കേടായ മൊയ്തീൻ കുട്ടിയെ വരും തലമുറയെ പരിചയപ്പെടുത്താന്‍ നാട്ടുകാരുടെ കിടിലന്‍ വിദ്യ. ബാല പീഡനത്തിന്റെ കഥകൾ സമൂഹത്തെ പൊള്ളിക്കുന്നതാവണം,അത് വർഷങ്ങൾ എത്ര കഴിഞ്ഞാലും. അങ്ങനെയൊരു തീരുമാനത്തിലാണ് തൃത്താലയിലെ നാട്ടുകാർ. കഴിഞ്ഞ ദിവസം ആണ് കേരള ജനതയെ തന്നെ ലജ്ജയിലാഴ്ത്തിയ തീയേറ്റര്‍ പീഡനം ഉണ്ടായത്.
സ്വന്തം നാടിനു നാണക്കേടായ ഒരു തിയേറ്റർ ബാലപീഡനത്തിലെ പ്രതി മൊയ്തീൻ കുട്ടിയേയും അങ്ങനെ പെട്ടൊന്നൊന്നും ആളുകൾ മറക്കാൻ ഇവിടുത്തെ ജനങ്ങൾ അനുവദിക്കില്ല. അതിനായി അവർ ചെയ്തത് മറ്റൊന്നുമല്ല പീഡനക്കേസിൽ അകത്തായ മൊയ്തീന്റെ വീടിനു സമീപത്തെ ബസ് സ്റ്റോപ്പിന് പുതിയ ഒരു പേരിട്ടു ‘ മൊയ്തീൻ പടി‘ . ഓരോ പ്രദേശത്തിനും, ആ പേരുകൾക്കും പിന്നിൽ ഒരു കഥയുണ്ടാകും. സ്വന്തം പ്രദേശത്തിനു നാണക്കേടായ മൊയ്തീൻ കുട്ടിയെ വരും തലമുറയും അത്ര പെട്ടെന്ന് മറക്കാതിരിക്കാൻ ഈ നാട്ടുകാർക്ക് ഇതല്ലാതെ മറ്റൊന്നും ചെയ്യാനില്ലെന്നാണ് തൃത്താലക്കാരുടെ നിലപാട്.
കഴിഞ്ഞ ദിവസം വരെയും ചന്തപ്പടിയെന്ന് വിളിച്ച് ആളെയിറക്കിയിരുന്ന ബസ് കണ്ടക്ടർമാർ ഇപ്പോ പരസ്യമായി മൊയ്തീൻ പടിയെന്ന് വിളിച്ച് പറഞ്ഞാണ് ആളെയിറക്കുന്നത്. തൃത്താല സ്വദേശിയായ ഒരു യുവതി ഈ വിവരം ഫെയ്സ്ബുക്കിൽ പങ്ക് വയ്ക്കുകയും ചെയ്തു. ‘ വീടിനു തൊട്ടടുത്തുള്ള സ്റ്റോപ്പിലെത്തിയപ്പോൾ മൊയ്തീൻ പടിയെന്ന് വിളിച്ച് കണ്ടക്ടർ ആളെയിറക്കുന്നു. തൃത്താലക്കാർ മാസ്സ് ആണ് എന്നാണ് ഈ യുവതി പോസ്റ്റിട്ടിരിക്കുന്നത്‘.
Post Your Comments