News

ന്യൂനമര്‍ദം, കാലാവസ്ഥാ വകുപ്പിന്റെ കടുത്ത മുന്നറിയിപ്പ്

തിരുവനന്തപുരം: അറബിക്കടലില്‍ വികാസം പ്രാപിച്ച ന്യൂനമര്‍ദം ശക്തി പ്രാപിച്ചെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ലക്ഷദ്വീപിനും അറേബ്യന്‍ ഉപദ്വീപിന്റെ പരിസരഭാഗത്തുമാണ് ന്യൂനമര്‍ദം രൂപപ്പെട്ടിരിക്കുന്നത്. ശക്തി പ്രാപിച്ച ന്യൂനമര്‍ഗം യെമന്‍ ഭാഗത്തേക്ക് നീങ്ങുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ലക്ഷദ്വീപിലും ലക്ഷദ്വീപിന്റെ പടിഞ്ഞാറു ഭാഗത്തേക്കും ഇന്നും നാളെയും മത്സ്യ ബന്ധനത്തിന് പോകുന്നത് അഭികാമ്യമല്ല.

ലക്ഷദ്വീപിനും അറേബ്യന്‍ ഉപദ്വീപിന്റെയും ഇടയിലുള്ള ഭാഗത്തേക്കും ഇന്നു മുതല്‍ ബുധനാഴ്ച രാത്രി വരെയും മത്സ്യ ബന്ധനം ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button