ന്യൂഡല്‍ഹി :ഓഖി ചുഴലിക്കാറ്റിന് ശേഷം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വീണ്ടും ചുഴലിക്കാറ്റ് രൂപം കൊണ്ടു. ഏദന്‍ ഗള്‍ഫ് തീരത്ത് രൂപപ്പെട്ട ശക്തമായ ന്യൂനമര്‍ദ്ദമാണ് പടിഞ്ഞാറെ ദിശയിലേക്ക് നീങ്ങി ‘സാഗര്‍’ ചുഴലിക്കാറ്റായി മാറിയിരിക്കുന്നത്.
അടുത്ത 12 മണിക്കൂറില്‍ ചെറിയ തോതില്‍ ശക്തി പ്രാപിക്കുന്ന സാഗര്‍ പടിഞ്ഞാറു ദിശയിലേക്കും തുടര്‍ന്നുള്ള മണിക്കൂറുകളില്‍ തെക്ക് പടിഞ്ഞാറ് ദിശയിലേക്കും നീങ്ങുമെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ ഇത് ഇന്ത്യന്‍ തീരങ്ങളെ ഇത്ബാധിക്കില്ല.
ചുഴലിക്കാറ്റ് രൂപം കൊണ്ട സാഹചര്യത്തില്‍ അടുത്ത 48 മണിക്കൂര്‍ നേരത്തേക്ക് മത്സ്യബന്ധനത്തിന് പോകുന്നവര്‍ ഗള്‍ഫ് ഓഫ് ഏദന്‍ തീരങ്ങളിലും അതിന്റെ പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ മേഖലയിലേക്കും അറബിക്കടലിന്റെ സമീപ പ്രദേശങ്ങളിലേക്കും പോകരുതെന്ന് കാലാവാസ്ഥ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Post Your Comments