ആദ്യ പൂര്‍ണ ഗ്ലാസ് നിര്‍മ്മിത ഫോണ്‍ എന്ന ഖ്യാതി സ്വന്തമാക്കിക്കൊണ്ട് ചൈനീസ് നിര്‍മ്മാണ കമ്പനിയായ വണ്‍ പ്ലസിന്റെ വണ്‍പ്ലസ് 6 പുറത്തിറങ്ങി. സ്‌നാപ്ഡ്രാഗണ്‍ പ്രൊസസർ, 45 സിപിയു കരുത്ത് പകരുന്ന മോഡല്‍ 6ജിബി റാം, 128ജിബി ഫോണ്‍ മെമ്മറി എന്നിവയാണ് ഫോണിന്റെ സവിശേഷതകൾ.മിഡ്നൈറ്റ് ബ്ലാക്ക്, മിറര്‍ ബ്ലാക്ക്, സില്‍ക്ക് വൈറ്റ് എന്നീ മൂന്നു നിറങ്ങളില്‍ ഫോൺ ലഭ്യമാകും.
Read Also: യുഎഇയിൽ വാഹനാപകടത്തിൽ പരിക്കേറ്റ വിദേശ പൗരന് വൻ തുക നഷ്ടപരിഹാരം
ഇരട്ട പിന്‍ക്യാമറകളാണ് വൺപ്ലസ് ഇതിൽ അവതരിപ്പിച്ചിരിക്കുന്നത്. f/1.7 അപേര്‍ചര്‍ ഉള്ള 16MP സെന്‍സറാണ് റിയർ ക്യാമറ. അടുത്ത ക്യാമറയ്ക്ക് 20MP സെന്‍സറാണ് ഉള്ളത്. സെക്കന്റില്‍ 480 ഫ്രെയിം വരെ സ്ലോമോഷന്‍ വീഡിയോ ചിത്രീകരിക്കാൻ ഇതിന് കഴിയും. 6.28-ഇഞ്ചാണ് ഫോണിന്റെ വലിപ്പം. 84 ശതമാനം സ്‌ക്രീനാണ്. ഫുള്‍ എച്ച്ഡി പ്ലസ് റെസലൂഷനാണ് വണ്‍ പ്ലസ് 6ന്റേത്. ഫെയ്‌സ് അണ്‍ലോക്, ഫിംഗര്‍പ്രിന്റ് സെന്‍സര്‍ തുടങ്ങിയ ഫീച്ചറുകളും ഫോണിലുണ്ട്. 3300എംഎഎച്ച് ബാറ്ററിയാണ് വണ്‍പ്ലസ് 6ന് കരുത്ത് നല്‍കുന്നത്. 64ജിബി/128ജിബി/256ജിബി എന്നീ മൂന്നു മോഡലുകളും വിപണിയിലെത്തും. 36, 999 രൂപമുതല്‍ 40000 രൂപവരെയാണ് 64 ജിബി ഫോണിന്റെ വിലയെന്നാണ് സൂചന.
Post Your Comments