Automobile

ഇഷ്ടനമ്പർ സ്വന്തമാക്കാൻ ജയ്‌പൂർ സ്വദേശി ചെലവാക്കിയ തുക ആരെയും അമ്പരപ്പിക്കും

ജയ്​പൂര്‍: ഇഷ്​ടനമ്പര്‍ സ്വന്തമാക്കാൻ ജയ്‌പൂർ വ്യവസായിയായ രാഹുല്‍ തനേജ ചെലവാക്കിയത് 16 ലക്ഷം രൂപ. തന്റെ പുതിയ ആഢംബര വാഹനമായ ജാഗ്വറിന്​ ആര്‍.ജെ 45 സി.ജി 0001 എന്ന നമ്പർ ലഭിക്കാനാണ് രാഹുൽ ഇത്രയും തുക ചെലവാക്കിയത്. ഇത്​ ആദ്യമായല്ല ഇൗ 37കാരന്‍ ഇഷ്​ട നമ്പറിനു വേണ്ടി ഇത്രയും വലിയ തുക മുടക്കുന്നത്. തന്റെ ആദ്യ ആഢംബര വാഹനമായ ബി.എം.ഡബ്ല്യൂ 5 സീരീസിന്​ ആര്‍.ജെ.14 സി.പി 0001 എന്ന നമ്പർ ലഭിക്കാനായി 10.31 ലക്ഷം രൂപയാണ് രാഹുൽ മുടക്കിയത്.

Read Also: കുട്ടികളെ പോലെ ബാഡ്ജ് ധരിച്ച്‌ ഓടി നടന്ന് സിനിമ കാണണം; തന്റെ ആഗ്രഹം വെളിപ്പെടുത്തി മന്ത്രി കെ കെ ശൈലജ2018/05/17

രജിസ്ട്രേഷന്‍ നമ്പര്‍ ആര്‍.ജെ 20 സി.ബി 0001 ആയതുകൊണ്ടു മാത്രമാണ്​ തന്റെ രണ്ടാമത്തെ കാറായ സ്​കോഡ ലൗറ വാങ്ങിയത്​. ഒന്ന് എന്ന നമ്പറിനോടുള്ള ഇഷ്ടം കൊണ്ട് തന്റെ മൊബൈല്‍ നമ്പറിലും രാഹുല്‍ അഞ്ച്​ ‘ഒന്നുകള്‍’ ഉള്‍പ്പെടുത്തിയിട്ടുണ്ട്​. ഇവന്‍റ്​ മാനേജ്മെന്റ്​ കമ്പനി നടത്തുകയാണ്​ രാഹുല്‍ തനേജ.

shortlink

Related Articles

Post Your Comments

Related Articles


Back to top button