തിരുവനന്തപുരം: കടം വാങ്ങിയ പണം തിരികെ കൊടുത്തില്ലെന്നാരോപിച്ച് വീട്ടമ്മയെ പലിശക്കാരിയും ബന്ധുക്കളും ചേര്‍ന്ന് അഞ്ചു മണിക്കൂര്‍ പൂട്ടിയിട്ടതായി പരാതി. അമരവിള എയ്തുകൊണ്ടാംകാണി ബഥേല്‍ ഭവനില്‍ ബിന്ദുവിനെയാണ് പലിശക്കാരിയും ബന്ധുക്കളും ചേര്‍ന്ന് പൂട്ടിയിട്ടതായി മാരായമുട്ടം പോലീസിന് പരാതി നല്‍കിയത്. ബിന്ദുവിന്റെ ഭർത്താവ് സിംസൺ 2012 ലാണ് മാരായമുട്ടം സ്വദേശിനിയായ യശോധയിൽ നിന്നും പലിശയ്ക്ക് 30,000 രൂപ വാങ്ങുന്നത്.
ഈടായി ആകെയുള്ള 5 സെന്റ് വസ്തുവിന്റെ പ്രമാണവും നൽകിയിരുന്നു. 2013 ൽ സിംസൺ മരിച്ച ശേഷവും പലപ്പോഴായി 60,000 രൂപയോളം ബിന്ദു തിരികെ നൽകി.പിന്നീട് ഈടായി നൽകിയ അഞ്ച് സെന്റ് വസ്തുവിന്റെ പ്രമാണം തിരികെ ആവശ്യപ്പെട്ടെങ്കിലും പലിശ സംഘം അതിന് തയ്യാറായില്ല. പലിശയടക്കം 135000 രൂപ നല്‍കാനുണ്ടെന്ന് പറഞ്ഞ് തന്റെ ഏഴു സെന്റ് ഭൂമിയുടെ അസല്‍ പ്രമാണം യശോദ വാങ്ങിയതായും ബിന്ദു പറഞ്ഞു.
പല തവണ തുക തിരികെ നല്‍കാനായി ബിന്ദുവിനെ യശോദ ഭീഷണിപ്പെടുത്തി. നിരന്തര ഭീഷണിപ്പെടുത്തലുകൾ തുടർന്നപ്പോൾ പോലീസിനു പരാതി നൽകാൻ തുനിഞ്ഞ ബിന്ദുവിനെ അയൽവാസിയായ ശശി , സംഭവം ഒത്തുതീർപ്പാക്കാനായി ബ്ലൈഡ് മാഫിയ സംഘത്തിന്റെ കെട്ടിടത്തിൽ എത്തിച്ചു. എന്നാൽ അവിടെ വെച്ച് തുടര്‍ന്ന് ബുധനാഴ്ച വൈകിട്ടോടെ യശോദയുടെ വീട്ടില്‍ ബിന്ദു എത്തി. ഏഴു സെന്റ് ഭൂമി പതിച്ച് നല്‍കണമെന്ന് യശോദ ആവശ്യപ്പെട്ടു.
ബിന്ദു അതിന് തയാറാകാതെ വന്നതോടെ യശോദയുടെ വീടിന്റെ മുന്‍ വാതില്‍ അടച്ച് ബിന്ദുവിനെ തടഞ്ഞു വയ്ക്കുകയായിരുന്നു. തുടര്‍ന്ന് അഞ്ചു മണിക്കൂറിന് ശേഷം മാരായമുട്ടം പോലീസെത്തിയാണ് ബിന്ദുവിനെ മോചിപ്പിച്ചത്.
Post Your Comments