ദുബായ്: സൗത്ത് ഏഷ്യയില്‍ നിന്നുളള പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണമടയ്ക്കുന്നതില്‍ കുറഞ്ഞ നിരക്കാണ് ഈടാക്കുന്നതെന്ന് കണക്കുകള്‍. എന്നാല്‍ മറ്റു സ്ഥലങ്ങളില്‍ നിന്നുളളവര്‍ക്ക് വന്‍ തുകയാണ് ഈടാക്കുന്നത്.
ലോക ബാങ്ക് ഇറക്കിയ റിപ്പോര്‍ട്ട് പ്രകാരം ബംഗ്ലാദേശില്‍ നിന്നുള്ള ജോലിക്കാര്‍ക്കാണ് ദുബായില്‍ നിന്നും ഏറ്റവും കുറഞ്ഞ നിരക്കില്‍ നാട്ടിലേയ്ക്ക് പണമയയ്ക്കാന്‍ സാധിക്കുന്നത്. നിലവില്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്ക് യുഎഇയില്‍ നിന്നും പണമയയ്ക്കുന്നവര്‍ക്കുള്ള കുറഞ്ഞ നിരക്ക് ഓരോ 735 ദിര്‍ഹത്തിനും 15.01 ദിര്‍ഹമാണ് ഈടാക്കുന്നത്. ഇത് ഈ വര്‍ഷം മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പ്രകാരമുള്ള കണക്കാണ്. കഴിഞ്ഞ വര്‍ഷം ഇത് 21.73 ദിര്‍ഹമായിരുന്നു. പണമയയ്ക്കുന്നതിന് ഇടനിലക്കാരായ കമ്പനികള്‍ ഇടപാടുകളുടെ തുക കുറച്ചതാണ് തുണയായത്. ദുബായില്‍ നിന്ന് ഒഴുകിയെത്തിയ രാജ്യങ്ങളില്‍ കുറഞ്ഞ ചെലവില്‍ പണമയയ്ക്കാവുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. 253 ബില്യണ്‍ ദിര്‍ഹമാണ് ഇന്ത്യയിലേക്ക് എത്തിയത്. ശ്രീലങ്കയും , ഫിലിപ്പീന്‍സുമാണ് മൂന്നും നാലും സ്ഥാനങ്ങളിലുളളത്.
രാജ്യങ്ങളും പണമയ്ക്കാന്‍ അടയ്‌ക്കേണ്ട തുകയും
1.ബംഗ്ലാദേശ് : 15.01 ദിര്‍ഹം
2.ഇന്ത്യ : 23.89 ദിര്‍ഹം
3. ശ്രീലങ്ക: 27.32 ദിര്‍ഹം
4. ഫിലിപ്പീന്‍സ് : 28.16 ദിര്‍ഹം
5.പാക്കിസ്ഥാന്‍ : 29.01 ദിര്‍ഹം
Post Your Comments