ബംഗളൂരു: കോണ്‍ഗ്രസ് എം.എല്‍.എമാരെ പാര്‍ട്ടി നേതൃത്വം സ്വകാര്യ റിസോര്‍ട്ടുകളില്‍ താമസിപ്പിച്ചിരിക്കുകയാണ്. അവര്‍ അതിൽ കടുത്ത മാനസിക പീഡനവും അപമാനം സഹിക്കുകയാണെന്ന് യെദിയൂരപ്പ ആരോപിച്ചു. കോണ്‍ഗ്രസ് എം.എല്‍.എമാരുടെ മൊബൈല്‍ ഫോണും മറ്റും പാര്‍ട്ടി നേതൃത്വം പിടിച്ചുവച്ചിരിക്കുകയാണ്. അവര്‍ക്ക് അവരുടെ ഭാര്യമാരോട് സംസാരിക്കാന്‍ പോലും അനുവദിക്കുന്നില്ലെന്നും ഇതാണ് കോൺഗ്രസ്സിന്റെ ജനാധിപത്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, മുഖ്യമന്ത്രി യെദിയൂരപ്പ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ താമസിക്കുന്ന റിസോര്‍ട്ടിന്റെ സുരക്ഷ പിന്‍വലിച്ച സാഹചര്യത്തില്‍ എം.എല്‍.എമാരെ കര്‍ണാടകത്തില്‍ നിന്നും കൊച്ചിയിലേക്ക് മാറ്റിയേക്കാം എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ 15 ദിവസം സമയം അനുവദിച്ചെങ്കിലും അതിന് മുന്‍പ് തന്നെ വിശ്വാസ വോട്ട് നേടാന്‍ തങ്ങള്‍ക്കാകുമെന്ന് യെദിയൂരപ്പ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
വിശ്വാസ വോട്ടെടുപ്പില്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിക്ക് വോട്ട് രേഖപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ പാര്‍ട്ടി സംഘടിപ്പിച്ച യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Post Your Comments