Kerala

പിണറായി സർക്കാരിന്റെ രണ്ടാം വാർഷികം വഞ്ചനാദിനമായി ആചരിക്കാനൊരുങ്ങി യു.ഡി.എഫ്

തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാരിന്റെ രണ്ടാം വാർഷികം വഞ്ചനാദിനമായി ആചരിക്കാനൊരുങ്ങി യു.ഡി.എഫ്. മേയ് 18 വഞ്ചനാദിനമായി ആചരിക്കുമെന്ന് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ അറിയിച്ചു. രാവിലെ 11ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍ ഇടത് സര്‍ക്കാരിന്റെ രണ്ട് വര്‍ഷത്തെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ചെന്നിത്തല തയ്യാറാക്കിയ പുസ്തകം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുസ്ലീംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.പിക്ക് നല്‍കി പ്രകാശനം ചെയ്യും.

Read Also: 12 ഭര്‍ത്താക്കന്മാരും ഏഴ് മക്കളുമായി മധ്യവയസ്‌ക : 17 കാരിയുടെ ഡയറിയില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

യു.ഡി.എഫിന്റെ ഔദ്യോഗിക വെബ് സൈറ്റ് കെ.പി.സി.സി. പ്രസിഡന്റ് എം.എം.ഹസന്‍ ചടങ്ങില്‍ വെച്ച് ഉദ്ഘാടനം ചെയ്യും. കൂടാതെ ഓരോ നിയോജകമണ്ഡലങ്ങളിലെയും ഏതെങ്കിലും ഒരു സര്‍ക്കാര്‍ ഓഫീസിന് മുമ്പില്‍ സര്‍ക്കാരിനെതിരായ കുറ്റപത്രം വായിക്കും. വൈകിട്ട് 5 മണിക്ക് ഗാന്ധിപാര്‍ക്കില്‍ നടക്കുന്ന പൊതുസമ്മേളനം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button