KeralaLatest NewsNewsCrime

12 ഭര്‍ത്താക്കന്മാരും ഏഴ് മക്കളുമായി മധ്യവയസ്‌ക : 17 കാരിയുടെ ഡയറിയില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

തിരുവനന്തപുരം: 17കാരിയെ കാണാനില്ലെന്ന് പറഞ്ഞ് പൊലീസ് സ്റ്റേഷനില്‍ അമ്മയെത്തി. അന്വേഷത്തില്‍ പൊലീസിനെ പോലും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നത്. 44കാരിയായ മധ്യവയസ്‌കയ്ക്ക് ഉണ്ടായിരുന്നത് 12 ഭര്‍ത്താക്കന്മാരാണെന്നാണ് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞത്. 12-മത്തെ ഭര്‍ത്താവ് ഇവരുടെ പതിനേഴുകാരിയായ മകളുടെ അടുത്ത് മോശമായി പെരുമാറിയതിനെ തുടര്‍ന്നാണ് കുട്ടിയുടെ തിരോധാനമെന്നാണ് നിഗമനം. കുട്ടിയ്ക്കു വേണ്ടി വെള്ളറട പൊലീസാണ് അന്വേഷണം നടത്തിയത്. എസ്എച്ചഓയായ അജിത്ത് കുമാറും എസ് ഐ സതീഷും ചേര്‍ന്ന് കുന്നത്തുകാലിലെ പെണ്‍കുട്ടിയുടെ വീട്ടിലെത്തുകയും പരിശോധന നടത്തുകയും ചെയ്തിരുന്നു.

എന്നാല്‍ കട്ടിലിനടിയില്‍ നിന്നും ലഭിച്ച പെണ്‍കുട്ടിയുടെ ഡയറി നിര്‍ണായക തെളിവായി മാറി. അമ്മയുടെ കാമുകന്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ പലതവണ ശ്രമം നടത്തിയെന്ന് കുട്ടി വെളിപ്പെടുത്തിയിരുന്നു. തന്‌റെ മുന്‍പില്‍ വച്ച് ലൈംഗിക ബന്ധത്തില്‍ അമ്മയും കാമുകനും ഏര്‍പ്പെടുന്നത് വരെ കാണേണ്ടി വന്ന ദുരനുഭവങ്ങളാണ് പെണ്‍കുട്ടി വിശദീകരിച്ചിരുന്നത്. കാമുകന്‌റെ ലൈംഗിക ആവശ്യത്തിന് വഴങ്ങാന്‍ അമ്മ ആവശ്യപ്പെട്ടിരുന്നുവെന്ന് പെണ്‍കുട്ടി ഡയറിയില്‍ രേഖപ്പെടുത്തിയിരുന്നു. ശക്തമായ അന്വേഷണത്തിനൊടുവില്‍ പെണ്‍കുട്ടിയെ ബന്ധു വീട്ടില്‍ നിന്നും പൊലീസ് കണ്ടെത്തി. അമ്മയുടെ കാമുകന്‍ തന്നെ ഉപദ്രവിക്കാന്‍ വന്ന രാത്രിയിലാണ് താന്‍ വീടു വിട്ട് പോയതെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി. ഇതോടെ പെണ്‍കുട്ടിയുടെ അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ കാമുകനായ ബിനു എന്നയാള്‍ ഇപ്പോഴും ഒളിവിലാണ്. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button