
ബെംഗളൂരു ; കർണാടകയിൽ നിർണായക നീക്കങ്ങൾ. കോൺഗ്രസ്സ് എംഎൽഎമാരെ മാറ്റുന്നു. ബെംഗളൂരുവിൽ നിന്ന് ബിഡദിയിലെ റിസോർട്ടിലേക്കാണ് മാറ്റുന്നത്. ബസ്സിൽ 74 എംഎൽഎമാർ ഉണ്ടെന്ന് സൂചന.
അതേസമയം വൈകിട്ട് അഞ്ചു മണിക്ക് കോൺഗ്രസ്- ജെഡിഎസ് നേതാക്കൾ അഞ്ചു മണിക്ക് ഗവർണറെ കാണും. കുമാരസ്വാമിയും-പരമേശ്വരയും ഒരുമിച്ചായിരിക്കും ഗവർണറെ കാണുക. സർക്കാർ രൂപീകരണത്തിനു ക്ഷണിച്ചില്ലെങ്കിൽ നിയമപരമായി നേരിടുമെന്നു മുന്നറിയിപ്പ്.
മറുവശത്ത് കേന്ദ നേതാക്കളുടെ നേതൃത്വത്തിൽ ബിജെപി വീണ്ടും യോഗം ചേർന്നു. എംഎൽഎമാരെ ഗവർണറിനു മുന്നിൽ ഹാജരാക്കാൻ നീക്കം.
Post Your Comments