ശ്രീനഗര്‍: റംസാന് മാസത്തില്‍ സെെനിക നടപടിയുണ്ടാകരുതെന്ന കേന്ദ്രനിർദേശത്തിന് പിന്നാലെ ഷോപ്പിയാനില്‍ ഭീകരരുടെ ആക്രമണം. ഷോപ്പിയാന്‍ ജില്ലയിലെ ജമ്നാഗിരിയില്‍ പെട്രോളിംഗ് നടത്തുകയായിരുന്ന സൈനികര്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആർക്കും പരിക്കേറ്റതായി വിവരമില്ല. സമാധാനം ഇഷ്ടപ്പെടുന്ന കശ്മീരികള്‍ക്ക് റംസാന് മാസം സമാധാന അന്തരീക്ഷത്തില്‍ കഴിഞ്ഞുകൂടാനാണ് വെടിനിറുത്തല്‍ നടപടിയെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്.
Read Also: യുഎഇയിൽ ശക്തമായ മഴ; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
Post Your Comments