പാരിപ്പള്ളി: മധ്യവയസ്കനും കൂടെ താമസിച്ചുവന്ന ബന്ധുവായ സ്ത്രീയും ആസിഡ് ഉള്ളില്‍ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി. പാരിപ്പള്ളി ചെന്തിപ്പില്‍ കോളനിയില്‍ അശോകന് (50), ഇയാളോടൊപ്പം താമസിച്ചുവന്ന രമണി (43) എന്നിവരാണ് മരിച്ചത്. ആസിഡ് മദ്യത്തില്‍ കലര്‍ത്തി കഴിച്ചതായാണ് പോലീസിന് ലഭിച്ചവിവരം. റബര്‍ഷീറ്റ് പുരയിടത്തില്‍ വച്ചാണ് ഇരുവരും ആസിഡ് മദ്യത്തില്‍ കലര്‍ത്തി കഴിച്ചത്. തുടര്‍ന്ന് അശോകന് രാത്രിയില്‍ ആസിഡ് കഴിച്ചവിവരം അയല്‍വീട്ടുകാരെ അറിയിക്കുകയായിരുന്നു.
അവര്‍ ഓടിയെത്തി ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രമണി മരിച്ചിരുന്നു. അശോകന് ആശുപത്രിയില്‍ എത്തിയ ശേഷമാണ് മരിച്ചത്. റബര്‍വെട്ട് തൊഴിലാളിയായ അശോകന് അവിവാഹിതനാണ്. ഇയാളുടെ ബന്ധുവാണ് രമണി. ഇവര്‍ക്ക് ഭര്‍ത്താവും മക്കളുമുണ്ട്. അവരെ ഉപേക്ഷിച്ചശേഷം നാലുമാസമായി അശോകനോടൊപ്പം താമസിച്ചുവരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. പാരിപ്പള്ളി പോലീസ് കേസെടുത്തു.
Post Your Comments