ബെംഗളൂരു: കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ കുതിര കച്ചവടം മുറുകുകയാണ്. വാശിയേറിയ പോരാട്ടം തന്നെയായിരുന്നു കര്‍ണാടകയില്‍ നടന്നത് എന്നതിന് സംശയമൊന്നുമില്ല. എന്നാല്‍ നാല് മണ്ഡലത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ വിജയിച്ച ഭൂരിപക്ഷമാണ് എല്ലാവരെയും ഞെട്ടിക്കുന്നത്. നാല് മണ്ഡലത്തിലും 700ല്‍ താഴെ വോട്ടുകളുടെ ഭൂരിപക്ഷം മാത്രമേ നേതാക്കള്‍ക്കുള്ളൂ.മാസ്‌കി മണ്ഡലത്തില്‍നിന്ന് വിജയിച്ച പ്രതാപഗൗഡ പാട്ടീല്‍ 213 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചുകയറിയത്. 60387 വോട്ടുകളാണ് അദ്ദേഹത്തിന് ലഭിച്ചത്.
ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന ബസന ഗൗഡയ്ക്ക് 60174 വോട്ടുകള്‍ ലഭിച്ചു. ജെഡിഎസിന്റെ രാജസോമനാഥ് നായിക്കിന് ലഭിച്ചത് 11392 വോട്ടുകളുമാണ്.വാപഗഡയില്‍ വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വെങ്കട രമണയ്പ്പയ്ക്ക് ലഭിച്ചിരിക്കുന്ന ഭൂരിപക്ഷം വെറും 409 വോട്ടുകളാണ്. 72974 വോട്ടുകളാണ് വെങ്കട രമണയ്പ്പയ്ക്ക് ആകെ ലഭിച്ചത്. ജെഡിഎസിന്റെ കെഎം തിമ്മരായപ്പയായിരുന്നു തൊട്ടു പിറകിലുള്ളത്. 72565 വോട്ടുകളാണ് ജെഡിഎസ് കരസ്ഥമാക്കിത്. ഇവിടെ മൂന്നാം സ്ഥാനത്ത് എത്താന്‍ മാത്രമേ ബിജെപി സാധിച്ചുള്ളു. 14074 വോട്ടുകളാണ് ബിജെപിക്ക് ലഭിച്ചത്.
ജിവി ബാലാറാമായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥി. ഹിരെകെരുര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ലഭിച്ച ഭൂരിപക്ഷം വെറും 55 വോട്ടായിരുന്നു. ബസവഗൗഡ പാട്ടീലായിരുന്നു അവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് 72461 വോട്ടുകളാണ് ആകെ ലഭിച്ചത്. തൊട്ടു പിറകില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് 71906 വോട്ടുകള്‍ ലഭിച്ചു. ബിജെപിയുടെ ഉജനേശ്വര ബനകറായിരുന്നു സ്ഥാനാര്‍ത്ഥി. 3597 വോട്ടുകളുമായി മൂന്നാം സ്ഥാനത്ത് ജെഡിഎസിന്റെ സിദ്ധപ്പ ഗുഡഡപ്പനവാറുമുണ്ട്.
കുന്ദ്‌ഗോള്‍ മണ്ഡലത്തില്‍നിന്ന് വിജയിച്ച ചന്നബാസപ്പ സത്യപ്പ ശിവള്ളിക്ക് 634 വോട്ടുകളുടെ ഭൂരിപക്ഷമാണ് നേടാനായത്. മണ്ഡലത്തില്‍ കോണ്‍ഗ്രസ് ആകെ നേടിയത് 64871 വോട്ടുകളാണ്. തൊട്ടു പിറഖെ 64237 വോട്ടുകളുമായി ബിജെപി നേതാവ് ചിക്കന ഗൗഡ്ര സിദ്ധനഗൗഡ് ഈശ്വരഗോഡ് ആയിരുന്നു.
Post Your Comments