
ബംഗളൂരു: ഗവര്‍ണർ വാജുഭായ് വാലയെ സന്ദര്‍ശിച്ച് എംഎല്‍എമാരുടെ പിന്തുണ കത്ത് കൈമാറി കോണ്‍ഗ്രസ് ജെഡി-എസ് നേതാക്കള്‍. “സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ ഭൂരിപക്ഷം തങ്ങള്‍ക്കുണ്ടെന്നും ഗവര്‍ണര്‍ തങ്ങളെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കുമെന്നാണ് പ്രതീക്ഷയെന്നും” ജെഡിഎസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു. ”ജനാധിപത്യത്തെ സംരക്ഷിക്കാന്‍ ആവശ്യമായതെല്ലാം ചെയ്യുമെന്ന്” കോണ്‍ഗ്രസ് നേതാവ് അശോക് ഗലോട്ട് അറിയിച്ചു.
കോണ്‍ഗ്രസിന്റെ 78ഉം ജനതാദളിന്റെ 37 എം.എല്‍.എമാരുമാണ് രാജ്‌ഭവനിലെത്തി പിന്തുണക്കത്ത് നല്‍കിയത്. കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യത്തിന് പിന്തുണ നല്‍കിയ എം.എല്‍.എമാരെ കാണാന്‍ ഗവര്‍ണര്‍ അനുമതി നൽകാതെ പകരം ജെ.ഡി(എസ്) നേതാവ് എച്.ഡി.കുമാരസ്വാമിയെയും മുന്‍മുഖ്യമന്ത്രി സിദ്ദരാമയ്യയെയുമാണ് കണ്ടത്.
മന്ത്രിസഭ രൂപീകരിക്കാന്‍ ഏത് പാര്‍ട്ടിയെ ക്ഷണിക്കണമെന്ന കാര്യത്തില്‍ നിയമോപദേശം തേടിയ ശേഷമായിരിക്കും ഗവർണറുടെ തീരുമാനമെന്നും, ഭരണഘടനാ പ്രകാരം തീരുമാനം എടുക്കുമെന്നു അദ്ദേഹം വ്യക്തമാക്കിയതായും പരമേശ്വര പറഞ്ഞു.
ഗവര്‍ണറുടെ തീരുമാനം അനുകൂലമല്ലെങ്കില്‍ സുപ്രീംകോടതിയെയോ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെയോ സമീപിക്കാനായിരിക്കും കോൺഗ്രസ്സ് ശ്രമിക്കുക. അതേസമയം കര്‍ണാടക സര്‍ക്കാര്‍ പൊലീസിനെ ഉപയോഗിച്ച് തങ്ങളുടെ ഫോണ്‍ സന്ദേശങ്ങള്‍ ചോര്‍ത്തുന്നുവെന്ന ആരോപണവുമായി ഒരു വിഭാഗം ബി.ജെ.പി എം.എല്‍.എമാര്‍ രംഗത്തെത്തി. ഇക്കാര്യത്തില്‍ അടിയന്തര നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മൂന്ന് ബി.ജെ.പി അംഗങ്ങൾ കേന്ദ്രആഭ്യന്തര മന്ത്രാലയത്തിനും ലോക്‌സഭാ സ്‌പീക്കര്‍ക്കും പരാതി നല്‍കി.
Also read ; കർണ്ണാടകയിൽ കോൺഗ്രസ് വിജയിച്ച നാല് സീറ്റില്‍ ലഭിച്ചത് 700ല്‍ താഴെ ഭൂരിപക്ഷം മാത്രം
Post Your Comments