Technology

അഞ്ഞൂറ് ദശലക്ഷത്തിലേറെ വ്യാജ അക്കൗണ്ടുകൾ പൂട്ടിച്ച് ഫേസ്ബുക്ക്

ഈ വർഷം അഞ്ഞൂറ് ദശലക്ഷത്തിലേറെ വ്യാജ അക്കൗണ്ടുകൾ ഫേസ്ബുക്ക് പൂട്ടിച്ചതായി റിപ്പോർട്ട്. അക്രമാസക്തമായ ചിത്രങ്ങൾ, തീവ്രവാദ പ്രചാരണങ്ങൾ, ലൈംഗികത എന്നിവ പ്രചരിപ്പിക്കുന്ന അക്കൗണ്ടുകളാണ് ഫേസ്ബുക്ക് ഡിലീറ്റ് ചെയ്‌തത്‌. കേംബ്രിഡ്ജ് അനലിറ്റിക് ഡാറ്റ പ്രശ്‌നത്തിന് ശേഷം ആളുകളുടെ സുരക്ഷാ ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് ഫേസ്ബുക്ക്. ഇതിന്റെ പശ്ചാത്തലത്തിലാണ് വ്യാജ അക്കൗണ്ടുകൾ ഒഴിവാക്കുന്നതെന്നാണ് സൂചന.

Read Also: ഗെയിം ഉണ്ടാക്കാന്‍ അറിയാമോ? എങ്കില്‍ നേടാം കോടികള്‍

ഉള്ളടക്ക ലംഘനം നടത്തിയിട്ടുള്ള നിരവധി പോസ്റ്റുകളും നീക്കം ചെയ്‌തിട്ടുണ്ട്‌. കൂടാതെ ഇത്തരത്തിലുള്ള 30 ദശലക്ഷത്തിലേറെ പോസ്റ്റുകൾക്ക് മുന്നറിയിപ്പും നൽകി. ഗൂഗിളിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജെൻസിലൂടെയാണ് കൂടുതൽ പോസ്റ്റും കണ്ടെത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി 200 ആപ്ലിക്കേഷനുകളുടെ പ്രവർത്തനവും ഫേസ്ബുക്ക് നിർത്തിവെച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button