കര്‍ണാടക: സര്‍ക്കാര്‍ രൂപീകരണത്തില്‍ സമ്മര്‍ദ്ദം ശക്തമാക്കി കോണ്‍ഗ്രസ്. കര്‍ണാടകത്തില്‍ പിന്നോട്ടില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. അതേസമയം പാര്‍ട്ടി രൂപീകരിക്കാന്‍ ഗവര്‍ണര്‍ അനുവദിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍ വ്യക്തമാക്കി. സര്‍ക്കാര്‍ രൂപീകരണത്തിന് സാധ്യമായ എല്ലാ വഴികളും തേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ്, ബിജെപി, ജെഡിഎസ് പാര്‍ട്ടികളുടെ നിയമസഭാ കക്ഷിയോഗം ഇന്ന് നടക്കും. കേന്ദ്ര നേതാക്കള്‍ ഉള്‍പ്പെടെ യോഗത്തില്‍ പങ്കെടുക്കും.
ബിജെപിയും കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യവും ഇന്ന് വീണ്ടും ഗവര്‍ണറെ കണ്ടേക്കുമെന്നും സൂചനയുണ്ട്. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദവുമായി ചൊവ്വാഴ്ചയും ഇരുപക്ഷവും ഗവര്‍ണറെ കണ്ടിരുന്നു. ആരും കേവലഭൂരിപക്ഷം നേടാതായതോടെ ഗവര്‍ണറുടെ തീരുമാനം നിര്‍ണായകമാകുന്നത്. 117 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം രൂപംകൊണ്ട കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം അവകാശപ്പെടുന്നത്. 104 സീറ്റുകള്‍ നേടിയ ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി.
അതേസമയം കര്‍ണാടകത്തില്‍ ഒരു സ്വതന്ത്ര നിയമസഭാംഗം ബിജെപി പക്ഷത്തേക്ക് പോകുന്നുവെന്ന് റിപ്പോര്‍ട്ട്. സ്വതന്ത്ര എംഎല്‍എ ആര്‍.ശങ്കര്‍ യെദ്യൂരപ്പയെ വീട്ടിലെത്തി കണ്ടു. ബിജെപി നേതാവ് കെ.എസ്.ഈശ്വരപ്പയ്ക്ക് ഒപ്പമാണ് എത്തിയത്.
Post Your Comments