KeralaLatest NewsNews

മൂന്നര വയസുകാരന്‍ സ്വകാര്യ ബസിടിച്ചു മരിച്ചത് പിതാവിനൊപ്പം നടന്നു പോകവെ; നാടിനെ കണ്ണീരിലാഴത്തിയ ആ മഹാദുരന്തം നടന്നത് ഇങ്ങനെ

തിരൂരങ്ങാടി: മൂന്നര വയസുകാരന്‍ സ്വകാര്യ ബസിടിച്ചു മരിച്ചത് പിതാവിനും സഹോദരിക്കുമൊപ്പം മുടിവെട്ടാന്‍ കടയിലേക്കു നടന്നു പോകവെ. റോഡിലുടെ കുസൃതിയില്‍ നടന്നു പോകവെ പാഞ്ഞെത്തിയ സ്വകാര്യ ബസിടിച്ചു തെറിപ്പിക്കുകയായിരുന്നു ആ ഓമനയെ. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയ്ക്ക് ചെമ്മാട് തൃക്കുളം ഗവ. ഹൈസ് സ്‌കൂളിന്‌ സമീപത്തായിരുന്നു നാടിനെ കണ്ണീരിലാഴത്തിയ ആ മഹാദുരന്തം നടന്നത്. ചെമ്മാട് എക്‌സചേഞ്ച് റോഡിലെ പങ്ങിനിക്കാടന്‍ കോയ- സാജിദ ദമ്പതികളുടെ മകന്‍ മുഹമ്മദ് സിനാന്‍ ആണ് മരിച്ചത്.

മഞ്ചേരിയില്‍ നിന്ന് പരപ്പനങ്ങാടിയിലേക്ക് പോകുകയായിരുന്ന ബിസ്മില്ല എന്ന ബസാണ് കുട്ടിയുടെ പിന്നില്‍ ഇടിച്ചത്. ഇത് കണ്ട പിതാവ് കുട്ടിയെ എടുക്കുന്നതിനിടെ മുന്നോട്ടെടുത്ത ബസ് വീണ്ടും കുട്ടിയെ ഇടിച്ചിച്ചു തെറിപ്പിക്കുകയായിരുന്നു. കുട്ടിയെ ഇടിച്ചിട്ട് നിര്‍ത്താതെ പാഞ്ഞ ബസിലെ് യാത്രക്കാര്‍ ബഹളം വച്ചതോടെ ഏതാനും മീറ്ററുകള്‍ അകലെ നിര്‍ത്തി. ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു.

ബസ് തിരൂരങ്ങാടി പൊലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് കുട്ടിയുടെ മരണം സംഭവിച്ചത്. ബസ് ഡ്രൈവറിന്റെ അശ്രദ്ധയില്‍ പൊലിഞ്ഞ ജീവന്‍ ഒരു നാടിനെ ആകെ നടുക്കി. ഇന്ന് രാവിലെ 10.30ന് ചെമ്മാട് മഹല്ല് ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ മുഹമ്മദ് സിനാനെ കബറടക്കും. സഹോദരങ്ങള്‍: മുഹമ്മദ് ആദില്‍, ജഹാനാ നസ്‌റി, ജന്നത്ത് തസ്‌നി

shortlink

Related Articles

Post Your Comments

Related Articles


Back to top button