
ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ യാത്രയില്‍ വലിയ സുരക്ഷാവീഴ്ച. യോഗി സഞ്ചരിച്ച ഹെലികോപ്ടര്‍ അടിയന്തരമായി വയലില്‍ ഇറക്കി. മുഖ്യമന്ത്രി സുരക്ഷിതനാണ്. മുന്‍ നിശ്ചയിച്ച പ്രകാരമുള്ള പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കുകയും ചെയ്തുവെന്ന് ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി അരവിന്ദ് കുമാര്‍ അറിയിച്ചു.
കസ്തൂര്‍ബ ഗാന്ധി വിദ്യാലയത്തിന്റെ് മൈതാനത്ത് ഹെലികോപ്ടര്‍ ഇറക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ ചില പ്രശ്‌നങ്ങളെ തുടര്‍ന്ന് കിലോമീറ്ററുകള്‍ അകലെ വയലില്‍ ഹെലികോപ്ടര്‍ ഇറക്കുകയായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി. അന്വേഷണം ആരംഭിച്ചു.
Post Your Comments