ഷാര്‍ജ: റമദാന് മാസ ആരംഭം പ്രമാണിച്ച് വിവിധ മേഖലകള്‍ക്ക് പ്രത്യേക സമയക്രമമിറക്കി ഷാര്‍ജ മുന്‍സിപ്പാലിറ്റി. ഓഫിസുകള്‍, ക്ലിനിക്കുകള്‍, പാര്‍ക്കുകള്‍ തുടങ്ങി ഓരോ മേഖലയ്ക്കും പ്രത്യേകം സമയക്രമമാണ് തീരുമാനിച്ചിരിക്കുന്നത്. ഓഫീസ് ജീവനക്കാര്‍ക്ക് രാവിലെ ഒന്‍പതു മുതല്‍ രണ്ടു മണി വരെ അഞ്ചു മണിക്കൂറാണ് ജോലി സമയം.
പണമടയ്ച്ചുള്ള പൊതു പാര്‍ക്കിങ്ങിനായി വൈകിട്ട് എട്ടു മണി മുതല്‍ രാത്രി 12 വരെയാണ് തീരുമാനിച്ചിരിക്കുന്നത്. പൊതു ക്ലിനിക്കുകള്‍ക്ക് രാവിലെയും വൈകിട്ടും പ്രത്യേക സമയക്രമമാണ്. രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെയും വൈകിട്ട് 8.30 മുതല്‍ 11 വരെയുമാണ് ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കേണ്ടത്.
കശാപ്പ് ശാലകള്‍ രാവിലെ 6 മുതല്‍ വൈകിട്ട് 4 വരെ പ്രവര്‍ത്തിക്കും. റെന്റ് റെഗുലേഷന് ഡിപ്പാര്‍ട്ട്മെന്റുകള്‍ രാവിലെ 9 മുതല്‍ അഞ്ചു വരെ പ്രവര്‍ത്തിക്കും. ഷാര്‍ജ ദേശീയ പാര്‍ക്കും മറ്റ് പാര്‍ക്കുകളും വൈകിട്ട് എട്ടു മുതല്‍ ഒരു മണി വരെ പ്രവര്‍ത്തിക്കും. അല്‍ മഹാട്ടാ പാര്‍ക്ക്, അല്‍ സഫിയാ പാര്‍ക്ക്, അബു ഷഗരാ പാര്‍ക്ക് അല്‍ നഹ്ദ, സ്ത്രീകള്‍ക്കുള്ള ഗ്രീന്‍ ബെല്‍റ്റ് പാര്‍ക്ക് എന്നിവ വൈകിട്ട് 4 മുതല്‍ ഒരു മണി വരെ പ്രവര്‍ത്തിക്കും.
Post Your Comments