കോഴിക്കോട്: വിവാഹ ആല്‍ബങ്ങള്‍ക്ക് വേണ്ടി ചിത്രീകരിക്കുന്ന ദൃശ്യങ്ങള്‍ ചേര്‍ന്ന പോണ് വീഡിയോകള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. അടുത്തിടെ കോഴിക്കോട് വടകര കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സ്റ്റുഡിയോയില്‍ വിവാഹ ചിത്രങ്ങളും വീഡിയോകളും ഇത്തരത്തില്‍ ചെയ്തത് പിടിക്കപ്പെട്ടിരുന്നു. വിവാഹത്തിന് മുന്നോടിയായി ഇവര്‍ സ്പെഷ്യല്‍ ഫോട്ടോഷൂട്ടെന്ന പേരില്‍ ചിത്രങ്ങള്‍ എടുക്കുന്നുണ്ടെന്നും കുട്ടികളുടെ ഉള്‍പ്പടെയുള്ള ചിത്രങ്ങളും വീഡിയോകളും മോര്‍ഫിങ് നടത്തി പോണ് വീഡിയോകളുമായി യോജിപ്പിച്ച് നെറ്റില്‍ പ്രചരിപ്പിക്കുന്നുവെന്നുമാണ് തെളിഞ്ഞത്.
ഇത് ശ്രദ്ധയില്‍പ്പെട്ട ദമ്പതികള്‍ പൊലീസില്‍ പരാതി നല്‍കുകയും സ്റ്റുഡിയോയുടെ ഉടമയേയും ജീവനക്കാരെയും കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. ഇത്തരത്തില്‍ ചെയ്യുന്ന വീഡിയോകള്‍ പോണ് സൈറ്റുകള്‍ക്ക് മറിച്ചു വില്‍ക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. ഇത്തരത്തില്‍ വീഡിയോകള്‍ നിര്മ്മിക്കുന്നുണ്ടൊയെന്ന് പൊലീസ് ശക്തമായി നിരീക്ഷിച്ചു വരികയാണ്.
Post Your Comments